വാക്സിൻ ചലഞ്ച്: രണ്ടാം ഘട്ടം കേളി 2000 വാക്സിൻ നൽകും
text_fieldsറിയാദ്: വാക്സിൻ ചലഞ്ചിെൻറ ഭാഗമായി റിയാദ് കേളി കലാ സാംസ്കാരിക വേദി രണ്ടാം ഘട്ടത്തിൽ 2000 ഡോസ് കോവിഡ് വാക്സിനുള്ള തുക കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. പിണറായി സർക്കാറിന് ഭരണത്തുടർച്ച ഉണ്ടായതിലുള്ള ആഹ്ലാദം പങ്കുവെക്കുന്നതിനും ഇടതു ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനുമാണ് വാക്സിൻ ചലഞ്ചിൽ വീണ്ടും പങ്കാളിയാകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ 1000 വാക്സിനുള്ള തുകയാണ് സംഭാവന നൽകിയത്. പിണറായി സർക്കാറിന് രണ്ടാമൂഴം നൽകിയ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ പ്രധാനപ്പെട്ട ഒരു ചരിത്ര നിർമിതിയിൽ പങ്കാളികളായതായി കേളി അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യേകിച്ച് പ്രവാസികൾക്ക് വേണ്ടിയും ഒന്നാം പിണറായി സർക്കാർ തുടങ്ങിവെച്ച അനേകം ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ അടുത്ത സർക്കാറിന് പൂർത്തിയാക്കാനുള്ള പിന്തുണയാണ് ജനങ്ങൾ നൽകിയിരിക്കുന്നതെന്ന് കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.