വാക്സിൻ ചലഞ്ച് വിജയിപ്പിക്കും –നവോദയ സാംസ്കാരിക വേദി
text_fieldsദമ്മാം: എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന കേരള സർക്കാർ ദൗത്യത്തിന് പിന്തുണയുമായി ആരംഭിച്ച കോവിഡ് വാക്സിൻ ചലഞ്ച് വിജയിപ്പിക്കുമെന്ന് നവോദയ സംസ്കാരിക വേദി അറിയിച്ചു. പണമുള്ളവന് മാത്രം വാക്സിൻ എന്ന നയം കേന്ദ്ര സർക്കാർ സ്വീകരിച്ച സാഹചര്യത്തിലാണ് കേരളത്തിലെ മുഴുവനാളുകൾക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് കേരള സർക്കാർ തീരുമാനിച്ചത്. കോവിഡ് വാക്സിൻ ചലഞ്ചിൽ പ്രവാസലോകത്തുനിന്ന് നവോദയയും പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു. 25,000 കോവിഡ് വാക്സിനുള്ള തുക മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് എത്തിക്കുക എന്നതാണ് നവോദയയുടെ ലക്ഷ്യം.
വാക്സിൻ ചലഞ്ചിെൻറ പ്രചാരണാർഥം നവോദയ സാംസ്കാരിക വേദി ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത മോട്ടിവേറ്ററും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് മുഖ്യതിഥിയായിരുന്നു. കേരള സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി നൽകേണ്ടതിെൻറ ആവശ്യകതയെപ്പറ്റി അദ്ദേഹം സംവദിച്ചു. നവോദയ രക്ഷാധികാരി എം.എം നഈം അധ്യക്ഷത വഹിച്ചു. സാമൂഹിക ക്ഷേമ കമ്മിറ്റി ചെയർമാൻ ഇ.എം. കബീർ സ്വാഗതവും വൈസ് പ്രസിഡൻറ് ഷമീം നാണത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.