മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാജ്യപുരോഗതിക്ക് അനിവാര്യം -ഡോ. ഇ.കെ. മുഹമ്മദ് ഷാഫി
text_fieldsഎറണാകുളം ജില്ല പ്രവാസി എക്സ് പ്രവാസി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണം പൊലീസ് ഇൻസ്പെക്ടർ മനോജ് കുമാർ നിർവഹിക്കുന്നു
ദമ്മാം: സുതാര്യവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ സമ്പ്രദായം രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും രാജ്യവികസനത്തിന്റെ അടിസ്ഥാനമായ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന സമകാലിക മൂല്യശോഷണം ഗൗരവപരമായി കാണാൻ ദേശീയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾ തയാറാകണമെന്നും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പലും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി അഭിപ്രായപ്പെട്ടു. എറണാകുളം ജില്ല പ്രവാസി എക്സ് പ്രവാസി അസോസിയേഷൻ ഈ വർഷം വിവിധ തലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യ രക്ഷാധികാരിയായ ഡോ. ഷാഫി. തടിയിട്ടപറമ്പ് ഇൻസ്പെക്ടർ ഓഫ് പൊലീസ് മനോജ് കുമാർ അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ നഗരസഭ കൗൺസിലർ ലത സുകുമാരൻ, അസോസിയേഷന്റെറ സൗദി കോഓഡിനേറ്ററും ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടൻ, മണിക്കുട്ടൻ പത്മനാഭൻ എന്നിവർ സംസാരിച്ചു. ചീഫ് കോഓഡിനേറ്റർ സുബൈർ അമ്പാടൻ, ഷൗക്കത്തലി ഓടക്കാലി, മനാഫ് വല്ലം, ലീന സാബു അല്ലപ്ര, ബഷീർ കാച്ചാംകുഴി, ഷാജഹാൻ മുടിക്കൽ, മുസ്തഫ കമാൽ കോതമംഗലം, അഷ്റഫ് പൊന്നിരിക്കൽ, വർഗീസ് പറവൂർ, മണി കൂവപ്പടി, സഗീർ മാറംപള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഫൽ പുലവത്ത് സ്വാഗതവും സക്കീർ പറവൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.