Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവന്ദേഭാരത്​ മിഷ​ൻ:...

വന്ദേഭാരത്​ മിഷ​ൻ: പുതിയഘട്ടത്തിൽ കൂടുതൽ വിമാനങ്ങളെന്ന്​ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
indian-ambasador
cancel
camera_alt????????? ???????? ???????? ??????? ?????????????????????? ??????? ???. ??????? ?????? ?????? ???????????????????? ???????????? ?????????????

റിയാദ്​: വന്ദേഭാരത്​ മിഷ​​െൻറ പുതിയ ഘട്ടത്തിൽ എയർ ഇന്ത്യയോടൊപ്പം സ്വകാര്യ വിമാന കമ്പനികളും സർവീസ്​ നടത്തുമെന്നും കൂടുതൽ വിമാനങ്ങളുണ്ടാവുമെന്നും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​. ശനിയാഴ്​ച സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള 30 ഇന്ത്യൻ സാമൂഹികപ്രവർത്തകരുമായി ഒാൺലൈനിൽ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അംബാസഡർ ഇക്കാര്യം അറിയിച്ചത്​. 

കോവിഡ്​ കാലത്ത്​ പ്രവാസികൾ നേരിടുന്ന നിരവധി വിഷയങ്ങൾ സാമൂഹികപ്രവർത്തകർ അംബാസഡറുടെ മുന്നിൽ അവതരിപ്പിക്കുകയും അദ്ദേഹം അതിനെല്ലാം മറുപടി നൽകുകയും ചെയ്​തു. ​പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ​ മടക്കയാത്ര എന്ന വിഷയത്തിലൂന്നിയായിരുന്നു കൂടിക്കാഴ്​ച. എയർ ഇന്ത്യയോടൊപ്പം ഏതാണ്ടെല്ലാ സ്വകാര്യ വിമാന കമ്പനികളും പുതിയ ഘട്ടത്തിൽ സർവീസ്​ നടത്തും. അതിനോടൊപ്പം ചാർട്ടർ വിമാന സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്​. 

റിയാദ്​, ദമ്മാം, ജിദ്ദ എന്നീ കേന്ദ്രങ്ങളിൽ നിന്ന്​ മാത്രമല്ല അബഹ പോലുള്ള രാജ്യത്തെ മറ്റ്​ വിമാനത്താവളങ്ങളിൽ നിന്നും ചാർട്ടർ വിമാന സർവീസുണ്ടാകും. ചാർട്ടർ വിമാന സർവീസ്​ നടത്താൻ താൽപര്യമുള്ളവരെ സഹായിക്കാൻ എംബസി മുൻകൈയെടുക്കും. ചാർട്ടർ വിമാന സർവീസുകളും അതൊരുക്കുന്നതിനുള്ള വ്യവസ്​ഥകളും സംബന്ധിച്ച്​ എംബസി വെബ്​സൈറ്റിൽ അപ്​ഡേറ്റ്​ ചെയ്യും. ഇതുവരെ 20 ചാർട്ടർ വിമാനങ്ങൾക്ക്​ വേണ്ടി അപേക്ഷകൾ ലഭിച്ചതായി അംബാസഡർ അറിയിച്ചു. 

18 എണ്ണം രാജ്യത്തെ വിവിധ കമ്പനികൾ ഒരുക്കുന്നതാണ്​. രണ്ടെണ്ണം സംഘടനകൾ സംഘടിപ്പിക്കുന്നതും. സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന്​ സർവീസ്​ നടത്താനുള്ള ശ്രമത്തിനോടൊപ്പം ഇന്ത്യയിലെ ചെറുതും വലുതുമായ ഏതാണ്ടെല്ലാ വിമാനത്താവളങ്ങളിലേക്കും സർവീസ്​ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാകും.

യാത്രക്കാരുടെ രജിസ്​ട്രേഷൻ 1,10,000 കടന്നു

നാട്ടിലേക്ക്​ തിരിച്ചുപോകാൻ ശനിയാഴ്​ച വരെ എംബസിയിൽ രജിസ്​റ്റർ ചെയ്​തത്​ 1,10,000 പേരാണെന്ന്​ അംബാസഡർ യോഗത്തെ അറിയിച്ചു​. ഇതിൽ 66 ശതമാനവും മലയാളികളാണ്​. അതായത്​ 72,600 പേർ. രണ്ടാം സ്ഥാനത്ത്​ തമിഴ്​നാട്ടുകാരാണ്​. ഉത്തർപ്രദേശ്​, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറുള്ളവർ​. ഇങ്ങനെ രജിസ്​റ്റർ ചെയ്​തവരിൽ 35 ശതമാനം പേരും ജോലി നഷ്​ടപ്പെട്ട്​ തിരിച്ചുപോകാൻ നിൽക്കുന്നവരാണ്​. സന്ദർശന വിസയിൽ വന്നവർ 25 ശതമാനമുണ്ട്​. ഗർഭിണികളും വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരുമായി 22 ശതമാനവും. രജിസ്​റ്റർ ചെയ്​തവരിൽ വന്ദേഭാരത്​ പദ്ധതിപ്രകാരം ഇതുവരെ നാട്ടിലേക്ക്​ മടങ്ങാനായത്​ 9,427 പേർക്കാണ്​.

ഒാൺലൈൻ ടിക്കറ്റിങ്​ സാധ്യത നോക്കും

വിമാന ടിക്കറ്റ്​ വാങ്ങാൻ എയർ ഇന്ത്യയുടെ സൗദി അറേബ്യയിലെ ഒാഫീസുകളിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച്​ സാമൂഹിക​പ്രവർത്തകർ ഉന്നയിച്ച വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്ന ഉറപ്പാണ്​ അംബാസഡർ നൽകിയത്​. ഒരുസമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ മാത്രം വിതരണം ചെയ്യാൻ എയർ ഇന്ത്യയോട്​ ക്രമീകരണം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. അങ്ങനെയാണെങ്കിൽ തിരക്ക്​ കുറക്കാനും ഏറെനേരം പുറത്തെ വെയിലിൽ വരി നി​ൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും. 

ടിക്കറ്റിങ്ങിന്​ ഒാൺലൈൻ സംവിധാനം ഒരുക്കാനുള്ള സാധ്യത നോക്കാൻ എയർ ഇന്ത്യയോട്​ ആവശ്യ​പ്പെട്ടിട്ടുണ്ടെന്നും അംബാസഡർ വ്യക്തമാക്കി. ടിക്കറ്റ്​ ചാർജ്​ കുറക്കണമെന്ന്​ സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അനുഭാവപൂർവം പരിഗണിക്കുന്നുണ്ട്​ എന്ന മറുപടിയാണ്​ അംബാസഡർ നൽകിയത്​. 

ആരോഗ്യമന്ത്രാലയത്തി​​െൻറ ​ശ്രദ്ധയിൽപെടുത്തും

നിലവിൽ കോവിഡ്​ ബാധിതർക്ക്​ ആശുപത്രികളിൽ അഡ്​മിഷൻ ലഭിക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ​ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇൗ വിഷയം സൗദി ആരോഗ്യമന്ത്രാലയത്തി​​െൻറ ശ്രദ്ധയിൽപെടുത്താനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി അംബാസഡർ വ്യക്തമാക്കി. ഇൗ പ്രശ്​നങ്ങൾ മനസിലാക്കി പരമാവധി വിവരങ്ങൾ ശേഖരിച്ച്​ മന്ത്രാലയത്തെ അറിയിക്കുകയും പരിഹാരം തേടുകയും ചെയ്യും. 

ആംബുലൻസ്​, ക്വാറൻറീൻ സൗകര്യങ്ങൾ എന്നിവ സ്വന്തം നിലക്ക്​ ഒരുക്കാൻ എംബസിക്ക്​ സൗദി അധികൃതരിൽ നിന്ന്​ അനുവാദം ലഭിച്ചിട്ടില്ല. എക്​സിറ്റ്​ വിസയുടെ കാലാവധി കഴിഞ്ഞവരുടെ പ്രശ്​നങ്ങളും ബന്ധ​പ്പെട്ട സൗദി വകുപ്പുകളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ ശ്രമം നടത്തും.

കോവിഡ്​ മൂലം മരിച്ചത്​ 167 ഇന്ത്യക്കാർ 

കോവിഡ്​ ബാധിച്ച് സൗദി അറേബ്യയിൽ​ ഇതുവരെ മരിച്ചത്​ 167 ഇന്ത്യക്കാരാണെന്ന്​ അംബാസഡർ അറിയിച്ചു. ഇതിൽ 47 പേർ ​മലയാളികൾ ആണ്​. 30 ഉത്തർപ്രദേശുകാരും 17 ബിഹാർ സ്വദേശികളും 13 തമിഴരും മരിച്ചവരിലുൾപ്പെടുന്നു. ബാക്കിയുള്ളവർ മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്​. ഇൗ വർഷം ഇതുവരെ വിവിധ കാരണങ്ങളാൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 1,287 ആണ്​. ഇന്ത്യൻ എംബസിയിൽ 788 ഉം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ 499ഉം മരണങ്ങളാണ്​ ഇൗ കാലയളവിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ളത്​. 

ആശുപത്രി മോർച്ചറികളിലുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സംബന്ധിച്ച അനന്തരനടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്​. റിയാദിലെ ശുമൈസി മോർച്ചറിയിൽ മാത്രം 53 മൃതദേഹങ്ങളാണ്​ ഇന്ത്യക്കാരുടേതായുള്ളത്​. രാജ്യത്താകെ 50 മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള കാർഗോ നടപടികൾ പുരോഗമിക്കുകയാണ്​. 

​ക്ഷേമനിധി വിനിയോഗിക്കുന്നുണ്ട്​

എംബസിയുടെ കീഴിലുള്ള ​ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട്​ (സാമൂഹിക ക്ഷേമനിധി) അത്യാവശ്യ കാര്യങ്ങൾക്കായി വിനിയോഗിക്കുന്നുണ്ടെന്ന്​ സാമൂഹിക പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി അംബാസഡർ പറഞ്ഞു. ഏറ്റവും അർഹതപ്പെട്ട അടിയന്തര കേസുകളിലാണ്​ നിധിയിൽ നിന്ന്​ പണം ചെലവഴിക്കുന്നത്​. 

ഹുറൂബ്​ കേസിൽ കഴിയവേ മരണമടയുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ അയക്കാനും സ്​പോൺസർമാ​ർ കൈയ്യൊഴിഞ്ഞ രോഗികളായ ആളുകൾക്ക്​ നാട്ടിൽ പോകാനും അതുപോലുള്ള മറ്റ്​ കേസുകളിലും ആ ഫണ്ടിൽ നിന്ന്​ പണം അനുവദിക്കുന്നത്​ തുടരുന്നുണ്ട്​. അതിനിയും തുടരും. 

സ്​കൂളുകളിൽ ട്യൂഷൻ ഫീസ്​ മാത്രം 

സൗദിയിലെ ഇന്ത്യൻ സ്​കൂളുകളോട്​ ട്യൂഷൻ ഫീസ്​ മാത്രമേ കുട്ടികളിൽ നിന്ന്​ ഇൗടാക്കാവൂ എന്ന്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു​. മറ്റെല്ലാ ഇനങ്ങളിലുമുള്ള ഫീസുകളും ഒഴിവാക്കി ട്യൂഷൻ ഫീസ്​ മാത്രം ഇൗടാക്കാനാണ്​ നിർദേശം. ​ലാഭവും നഷ്​ടവുമില്ലാത്ത രീതിയിൽ പ്രവർത്തനം ക്രമീകരിക്കാനാണ്​ സ്​കൂളുകൾക്ക്​ നിർദേശം നൽകിയിരിക്കുന്നത്​. 

ലാഭം പ്രതീക്ഷിച്ചുള്ള ഫീസ്​ ഇൗടാക്കൽ നടത്തരുത്​. പ്രവർത്തന മൂലധനത്തിന്​ ആവശ്യമായ മിതമായ ഫീസ്​ മാത്രമേ ഇൗടാക്കാൻ പാടുള്ളൂ. ട്യൂഷൻ ഫീസ്​ അല്ലാതെ മറ്റെന്തെങ്കിലും ഫീസ്​ സ്​കൂളുകളിൽ നിന്ന്​ ആവശ്യപ്പെടുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ അക്കാര്യം എംബസിയെ അറിയിക്കണം. വെർച്വൽ ക്ലാസ്​ നടത്തിപ്പി​​െൻറ ചെലവും ഇൗടാക്കരുതെന്ന്​ നിർദേശം നൽകിയിട്ടുണ്ട്​. 

നീറ്റ്​ പരീക്ഷ: സാധ്യത അന്വേഷിക്കും

കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിലെത്താനാകാതെ ഇവിടെ കുടുങ്ങിയ വിദ്യാർഥികൾക്ക്​ മെഡിക്കൽ എൻട്രൻസ്​ പരീക്ഷകൾ ഇവിടെയിരുന്ന്​ തന്നെ എഴുതാൻ സംവിധാനം ഒരുക്കാനാവുമോ എന്ന്​​ അന്വേഷിക്കുന്നുണ്ട്​. അതിനായി നീറ്റ്​ ബോർഡുമായി സംസാരിക്കുന്നുണ്ട്​. ദമ്മാം, റിയാദ്​, ജിദ്ദ എന്നിവിടങ്ങളിൽ എൻട്രൻസ്​ പരീക്ഷാകേന്ദ്രങ്ങൾ ഏർപ്പെടുത്താനാവുമോ എന്നാണ്​ അന്വേഷിക്കുന്നത്. അതുപോലെ സൗദിയിലെ സ്​കൂളുകളിൽ നിന്ന്​ പഠനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷൻ വെർച്വൽ സംവിധാനം വഴി നടത്താനുള്ള സാധ്യതകളും ആരായുകയാണ്​. വൈകാതെ അതിനും പരിഹാരം കാണും. 

അംബാസഡറോടൊപ്പം യോഗത്തിൽ കോൺസൽ ജനറൽ നൂർറഹ്​മാൻ ശൈഖ്​, എംബസി ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ പ്രദീപ്​ സിങ്​ രാജ്​പുരോഹിത്​, എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ ദേശ്​ബന്ധു ഭാട്ടി, പൊളിറ്റിക്കൽ ആൻഡ്​ ഇൻഫർമേഷൻ സെക്രട്ടറി അസീം അൻവർ എന്നിവരുമുണ്ടായിരുന്നു. 

വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്​ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ 30 സാമൂഹികപ്രവർത്തകരാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. കേരളീയ സമൂഹത്തെ പ്രതിനിധീകരിച്ചത്​ ശിഹാബ്​ കൊട്ടുകാട്​, അബ്​ദുൽ ജലീൽ, ഇംറാൻ ഖൗസർ, പ്രവീൺ പിള്ള എന്നിവരായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaflightgulf newsflight servicemalayalam newsVande Bharath
News Summary - vande bharath mission: more flights in new stage said indian ambasador -gulf news
Next Story