ജൂലൈ 22 നുള്ള ജിദ്ദ-തിരുവനന്തപുരം വിമാനത്തിൽ സീറ്റൊഴിവ്
text_fieldsജിദ്ദ: വന്ദേ ഭാരത് മിഷനിൽ ജൂലൈ 22 ന് ജിദ്ദയിൽ നിന്നും തിരുവന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ AI 1914 നമ്പർ വിമാനത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ആവശ്യക്കാർക്ക് ജിദ്ദയിലെ എയർ ഇന്ത്യ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പന. 1060 റിയാലാണ് എക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിൽ 2010 റിയലുമാണ് നിരക്ക്.
വന്ദേ ഭാരത് മിഷന് കീഴിൽ ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള മറ്റു വിമാനങ്ങളിലേക്കുള്ള ടിക്കറ്റിനർഹരായവരെ നേരത്തെ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും കോൺസുലേറ്റ് നിശ്ചയിക്കുമെന്നും അവരെ നേരിട്ട് വിളിച്ചറിയിക്കുമെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.