Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിവിധ നിയമലംഘനങ്ങൾ;...

വിവിധ നിയമലംഘനങ്ങൾ; ഒരാഴ്​ചക്കിടെ 19,989 പ്രവാസികൾ പിടിയിൽ

text_fields
bookmark_border
SAUDI POLICE
cancel

അൽഖോബാർ: വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 19,989 പ്രവാസികൾ കൂടി സൗദിയിൽ അറസ്​റ്റിൽ. ആഗസ്​റ്റ്​ എട്ട്​ മുതൽ 14 വരെ രാജ്യത്തുടനീളം ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വിദേശി നിയമലംഘകർ പിടിയിലായത്​. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട്​ വർഷമായി മന്ത്രാലയം വിവിധ​ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മ​ന്ത്രാലയത്തി​െൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്​.

അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 12,608 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന്​ 4,519 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,862 പേരുമാണ്​ പിടിയിലായാത്. രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും പിടിയിലായി. ഇതിൽ 32 ശതമാനം യമനികളും 65 ശതമാനം ഇത്യോപ്യക്കാരും മൂന്ന്​ ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 34 പേരും അറസ്​റ്റിലായിട്ടുണ്ട്​. നിയമലംഘകർക്ക്​ യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്​തതിന്​ ഒമ്പത് പേർ വേറെയും പിടിയിലായി.

നേരത്തെ പിടിയിലായി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ തുടരുന്ന 15,803 പേർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്​. 14,491 പുരുഷന്മാരും 1,312 സ്ത്രീകളുമാണ്​ ഇതിലുള്ളത്​. ഇതിൽ 5,028 പേരോട്​ സ്വന്തം രാജ്യങ്ങളു​ടെ എംബസികളോ കോൺസുലേറ്റുകളോ ആയി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. നാട്ടിലേക്കുള്ള വിമാനടിക്കറ്റ്​ ലഭ്യമാക്കാൻ 2,955 പേരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ 11,361 പേരെ ഒരാഴ്​ചക്കിടെ നാടുകടത്തി.

നിയമലംഘകർക്ക്​ താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക്​ 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ്​ ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത്​ ആവർത്തിച്ചു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കി ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന്​ മന്ത്രാലയം പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatesarrestlaw violations
News Summary - Various violations of law; 19,989 expatriates were arrested in one week
Next Story