വാറ്റ്: 41,000 ലംഘനം പിടികൂടി
text_fieldsജിദ്ദ: മൂല്യവർധിത നികുതിയുമായി (വാറ്റ്) ബന്ധപ്പെട്ട് ഇതുവരെ 41,000 ലംഘനം പിടികൂടിയതായി സകാത് ആൻഡ് ടാക്സ് അതോറിറ്റി അറിയിച്ചു. വാറ്റ് ആരംഭിച്ച കഴിഞ്ഞ വർഷാദ്യം മുതൽ ഇതുവരെയുള്ള കണക്കാണിത്. ബില്ലുകൾ സൂക്ഷിക്കാതിരിക്കുക, വാറ്റ് പിരിക്കാതിരിക്കുക, വാറ്റ് നമ്പർ ഇല്ലാതിരിക്കുക, അടക്കേണ്ടതിനേക്കാൾ കുറഞ്ഞ സംഖ്യയോ, കൂടുതൽ സംഖ്യയോ പിരിക്കുക, പുകയിലക്കും അനുബന്ധ ഉൽപന്നങ്ങൾക്കും വാറ്റ് സ്റ്റാമ്പുകൾ ഇല്ലാതിരിക്കുക എന്നിവ കണ്ടെത്തി.
നിയമലംഘനങ്ങളുടെ ഇനം അനുസരിച്ചാണ് പിഴ. രാജ്യത്തെ സ്ഥാപനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മേൽ ചുമത്തുന്ന പരോക്ഷ നികുതിയാണ് വാറ്റ്. പ്രധാന വരുമാന മാർഗമായതിനാൽ രാജ്യങ്ങളുടെ ബജറ്റുകൾ ശക്തിപ്പെടുത്തുന്നതിന് ഇത് സംഭാവന ചെയ്യുന്നുവെന്നും സകാത് ആൻഡ് ടാക്സ് അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.