വാറ്റ് ഇനി 43 ദിവസം: തയാറാണോ നമ്മൾ?
text_fieldsജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന് സൗദിയിൽ നടപ്പിൽ വരും എന്ന് ഉറപ്പായികഴിഞ്ഞു. സൗദി ഗവൺമെൻറ് നിയമാവലി മുഴുവനായി ഇറക്കുകയും പുതുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ ചെറുകിട ഇടത്തരം കച്ചവടങ്ങൾ നടത്തുന്ന പ്രവാസികൾ പൂർണാർഥത്തിൽ ഇതേക്കുറിച്ച് ബോധവാന്മാരായിട്ടില്ല. അതിനാൽ ആദ്യം നമുക്ക് സർക്കാർ ഇറക്കിയ വാറ്റ് നിയമലംഘനങ്ങളുടെ ഫൈനുകൾ നോക്കാം. കാര്യത്തിെൻറ ഗൗരവം മനസ്സിലാക്കാൻ അതുപകരിക്കും.
മേൽപറഞ്ഞ പിഴകൾ പരിശോധിച്ചാൽ മനസ്സിലാകും നമ്മുടെ ചെറിയ പിശകുകളും അശ്രദ്ധകളും എത്രവലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന്. ഉദാഹരണമായി ഒരുത്രൈമാസത്തേക്ക് നമ്മുടെ നികുതി ബാധിതമായ വിറ്റ് വരവ് മൂന്ന് മില്യൺ റിയാൽ ആണെന്ന് വെക്കുക. നികുതി അടക്കേണ്ടത് മൂന്ന് മില്യെൻറ 5% = ഒന്നര ലക്ഷം റിയാൽ. ആ ത്രൈമാസത്തിൽ വാറ്റ് ക്രെഡിറ്റ് ഒന്നുമില്ല എന്നും വെക്കുക. ഇതിനിടെ നമ്മുടെ റിട്ടേൺ ഫയലിങ്ങിൽ ഒരുപിഴവ് സംഭവിക്കുകയും ഒന്നരലക്ഷം റിയാൽ അടക്കേണ്ടിടത് നമ്മൾ 75,000 റിയാൽ മാത്രം അടക്കുകയും ചെയ്തു. ഇവിടെ നമ്മുടെ പിഴ,കുറവ് വന്ന 75,000 റിയാലിെൻറ 50% ആണ്. എന്ന് വെച്ചാൽ നമ്മൾ ഇനി 112,500 റിയാൽഅടക്കണം (75,000 + 37,500) ഇത് ഒരൊറ്റ പിഴവിെൻറ ഫലം ആണ്. ഒന്നിൽ കൂടുതൽ തെറ്റുകൾ സംഭവിച്ചാൽ നമ്മുടെ വിറ്റുവരവിനു അനുസൃതമായി ഭീമമായ സംഖ്യ അടക്കേണ്ടിവന്നേക്കാം.
വാറ്റ് റിട്ടേൺ ഫയലിങ്
വാറ്റ് രജിസ്റ്റർ ചെയ്ത എല്ലാവരും റിട്ടേൺ ഫയൽ ചെയ്യൽ നിർബന്ധമാണ്. വാർഷിക വിറ്റു വരവ് 40 മില്യണിന് മുകളിൽ ഉള്ളവർ മാസത്തിലും താഴെയുള്ളവർ ത്രൈമാസത്തിലും റിട്ടേൺ ഫയൽ ചെയ്യണം. സകാത്ത് വെബ്‌സൈറ്റിലൂടെ തന്നെയാണ് വാറ്റ് നിട്ടേൺ ഫയൽ ചെയ്യേണ്ടത്. ഓരോ മാസത്തേയും / ത്രൈമാസത്തേയും റിട്ടേൺ ഫയൽ ചെയ്യേണ്ടത് അടുത്ത ഒരുമാസത്തിന്നുള്ളിൽ ആണ്.
ഉദാഹരണം ജനുവരി -മാർച്ച് കാലയളവിെൻറ റിട്ടേൺ ഏപ്രിൽ 30നുള്ളിൽ. വാറ്റ് റിട്ടേൺ ഫയൽ ചെയ്ത ഉടനെ തന്നെ നികുതി അടക്കണം. എന്നാൽ മാത്രമേ ഫയലിംഗ് പൂർത്തിയാകൂ.
വാറ്റ് ഡി രജിസ്ട്രേഷൻ
മുൻമ്പ് വാറ്റ് ബാധകമായിരുന്ന ഒരാൾ പിന്നീ വാറ്റ് പരിധിക്ക് താഴെ പോകുകയാണെങ്കിൽ, അയാൾ വാറ്റിൽ നിന്നും ഡി -രജിസ്റ്റർ ചെയ്യാവുന്നതാണ്. പക്ഷെ, അതിനു മുമ്പ് നികുതി -പിഴ ബാധ്യതകൾ എല്ലാം തീർത്തിരിക്കണം.
വാറ്റ് റീഫണ്ട്
വാറ്റ് റിട്ടേൺ ഫയലിംഗിന് ശേഷം, ടാക്‌സ് റീഫണ്ട് ആണെങ്കിൽ, നികുതിദായകന് അത് അടുത്ത റിട്ടേണിലേക്ക് നീക്കിവെക്കുകയോ അല്ലെങ്കിൽ ഉടനെ റീഫണ്ടിനു അപേക്ഷിക്കുകയോ ചെയ്യാം.
വാറ്റ് അടവ് തെറ്റിയാൽ!
വാറ്റ് അവസാന തിയതിക്ക് മുമ്പ് അടച്ചിട്ടില്ലെങ്കിൽ, ആദ്യ ദിവസം തന്നെ ഡിപ്പാർട്ട്മെൻറ് പിഴകൾ കുറിച്ചുള്ള അറിയിപ്പ് കൊടുക്കും. പിന്നീടും അടച്ചിട്ടില്ലെങ്കിൽ ഔദ്യോഗികമായി നോട്ടീസ് കൊടുക്കും. ടാക്‌സ് അടക്കാൻ പിന്നെയും വൈകിയാൽ ഡിപ്പാർട്മെൻറ് ടാക്‌സ് കേസ് തുറക്കുകയും, മറ്റുനിയമ നടപടികളിലേക്ക് കടക്കുകയും ചെയ്യും.
ഗ്രൂപ്പ് രജിസ്ട്രേഷൻ
രണ്ടോ അതിലധികമോ വരുന്ന നികുതി ദായകർ വാറ്റിൽ ഗ്രൂപ്പ് രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. പിന്നീട് അവരെ ടാക്സിൽ ഒറ്റവ്യക്തി ആയിട്ടാണ് കണക്കാക്കുക.
ഗ്രൂപ്പ് രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ താഴെ പറയുന്ന എല്ലാകാര്യങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്:
•ഓരോവ്യക്തിയും സൗദി സ്വദേശി ആയിരിക്കുകയും, അവർക്ക് ബിസിനസ് ഇടപാടുകൾ ഉണ്ടായിരിക്കുക.
•ഓരോ വ്യക്തിയും ഒരേ നിയന്ത്രണാധികാരത്തിെൻറ കീഴിൽ ആകുക. (ഒരേ ഡയറക്ടർ ബോർഡ്, ഒരേ ബിസിനസ് ഗ്രൂപ്പ് മുതലായവ)
•കൂട്ടത്തിൽ ഒരു വ്യക്തിക്കെങ്കിലും വാറ്റ് രജിസ്ട്രേഷൻ ബാധകമാകുക.
•ഗ്രൂപ്പ് രജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞാൽ പിന്നെ മുഴുവൻ ഗ്രൂപ്പിനും കൂടി ആണ് വാറ്റ് ബാധകമാകുന്നത്.
വാറ്റ് രജിസ്ട്രേഷൻ സമയ പരിധി
വാറ്റ് ജിസ്ട്രേഷൻ അവസാന തിയ്യതി 2017 ഡിസംബർ 20 ആണ്. വാറ്റ് രജിസ്ട്രേഷൻ നിർബന്ധമാകുന്നത് 3,75,000 റിയാലിന് മുകളിൽ വിറ്റ് വരവ് ഉണ്ടാകുമ്പോഴാണല്ലോ. എന്നാൽ ഒരുമില്ല്യണിന് താഴെ വിറ്റ് വരവുള്ളവർക്ക് 2018 ഡിസംബർ 20 വരെസമയ പരിധി നൽകിയിട്ടുണ്ട്. ആർട്ടിക്കിൾ 41 പ്രകാരം സമയബന്ധിതമായി രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 10,000 റിയാൽ ആണ് പിഴ. ഐച്ഛികമായും രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. എന്നാൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ റിട്ടേൺ ഫയലിങ് നിർബന്ധമാണ്. പക്ഷെ അവർക്ക് വാറ്റ് ക്രെഡിറ്റ് എടുക്കാവുന്നതാണ്.
സൗദിയിൽ സ്ഥിരമായ ഒരു ബിസിനസ് അഡ്രസ് ഇല്ലാത്ത വിദേശികളും പരിധികടന്നാൽ വാറ്റ് രജിസ്ട്രേഷൻ എടുക്കണം. എല്ലാ വിദേശ ബിസിസിനസ്സുകൾക്കും ഒരു ടാക്‌സ് പ്രതിനിധി നിർബന്ധമാണ്. സകാത്ത് ഡിപ്പാർട്മെൻറിെൻറ വെബ്സൈറ്റിലൂടെ (www.gazt.gov.sa) ആണ് വാറ്റിന് രജിസ്റ്റർ ചെയ്യേണ്ടത്.
ഓൺലൈൻ സകാത്ത് രജിസ്ട്രേഷൻ എടുക്കാത്തവർ ആദ്യം അത് ചെയ്യണം.
പതിവ് വിവരങ്ങൾക്ക് പുറമെ, രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകമായി വേണം:
നിങ്ങൾ ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്നുണ്ടോ?
•IBAN നമ്പർ. (സകാത്തിൽ ആദ്യമേ കൊടുത്തിട്ടുണ്ടെങ്കിൽ ആവശ്യമില്ല)
•വാറ്റ് നിർബന്ധമാകുന്ന തിയ്യതി. (ജനുവരി 1, 2018നു ശേഷം ആണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ)
•നികുതി ബാധിത വിൽപന- കഴിഞ്ഞ ഒരുവർഷത്തേതും അടുത്ത ഒരുവർഷത്തെ പ്രതീക്ഷിക്കുന്നതും.
•നികുതി ബാധിത വാങ്ങൽ കഴിഞ്ഞ ഒരു വർഷത്തേതും അടുത്ത ഒരുവർഷത്തെ പ്രതീക്ഷിക്കുന്നതും.
•അധികാരപ്പെടുത്തിയ വ്യക്തിയുടെ വിവരങ്ങൾ സൗദിയോ വിദേശിയോ ആകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.