വാറ്റ്: ഗൾഫ് മാധ്യമം സെമിനാർ പരമ്പരക്ക് റിയാദിൽ സമാപനം
text_fieldsറിയാദ്: ജനുവരിയില്‍ സൗദിയില്‍ നടപ്പിൽ വരുന്ന മൂല്യവർധിത നികുതിയെ (വാറ്റ്) കുറിച്ച് വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി ‘ഗള്‍ഫ് മാധ്യമം’ സൗദി അറേബ്യയിൽ സംഘടിപ്പിച്ച സെമിനാര്‍ പരമ്പരക്ക് റിയാദിൽ സമാപനം. ടാസ് ആൻറ് ഹാംജിത്തുമായി സഹകരിച്ചായിരുന്നു ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ പ്രൗഢമായ വേദികളിൽ സെമിനാറുകൾ സംഘടിപ്പിച്ചത്. വ്യവസായ വാണിജ്യ രംഗത്തെ ക്ഷണിക്കപ്പെട്ട പ്രമുഖരും കമ്പനി പ്രതിനിധികളും പൗരപ്രമുഖരും സെമിനാറിൽ പങ്കെടുത്തു. ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച സെമിനാറുകൾ വ്യത്യസ്തവും സമഗ്രവുമായിരുന്നു എന്ന് പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. റിയാദിലെ ഹിൽട്ടൺ ഗാർഡനിൽ നടന്ന സെമിനാറില്‍ വിവിധ കമ്പനി പ്രതിനിധികളും വ്യവസായികളും പങ്കെടുത്തു.
സൗദി സാമൂഹ്യ കാര്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. സആദ് അല്‍ ദുവായന്‍ ഉദ്ഘാടനം ചെയ്തു. ഇത്രയും കാലം രാജ്യത്ത് നികുതിയുണ്ടായിരുന്നില്ല. ഇപ്പോഴത് സൗദി അറേബ്യയുടെ സമൃദ്ധിക്കായി ഉപയോഗപ്പെടുത്താന്‍ പോവുകയാണ് എന്നും അതിനോട് സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം^മീഡിയവണ്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പി. മുജീബുറഹ്മാന്‍ അധ്യക്ഷനായിരുന്നു. ടാസ് ആൻറ് ഹാംജിത്ത് സി. ഇ. ഒ ഫഹദ് അൽ തുവൈജിരി സംസാരിച്ചു. ഡയറക്ടര്‍ അഹ്സന്‍ അബ്ദുല്ല ഒന്നര മണിക്കൂര്‍ നീണ്ട സെമിനാർ നയിച്ചു. ‘ഗള്‍ഫ് മാധ്യമം’ മാര്‍ക്കറ്റിങ് മാനേജര്‍ ഹിലാല്‍ ഹുസൈന്‍ സ്വാഗതവും ഓപറേഷന്‍സ് ഡയറക്ടര്‍ സലീം ഖാലിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.