മൊബൈല്‍ റീചാര്‍ജിനും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും വാറ്റ് ബാധകം
text_fieldsറിയാദ്: ടെലികമ്യൂണിക്കേഷന്‍ സേവനത്തിനും മൊബൈല്‍ റീ-ചാര്‍ജിനും വാറ്റ് (മൂല്യവർധിത നികുതി) ബാധകമാവുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും അഞ്ച് ശതമാനം വാറ്റ് ഉണ്ടാകും. 2018 ജനുവരി ഒന്നിനാണ് സൗദിയില്‍ വാറ്റ് പ്രാബല്യത്തില്‍ വരുന്നത്.
ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വാറ്റ് ബാധകമാണ്. എന്നാല്‍ വിവിധ വായ്പകള്‍ക്കും എ.ടി.എം സേവനത്തിനും നികുതി ബാധകമാവില്ലെന്ന് സൗദി ബാങ്കുകളെ നിയന്ത്രിക്കുന്ന സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) നേരത്തെ വ്യക്തമാക്കിയിരുന്നു.ഓണ്‍ലൈന്‍ വഴി പുസ്തകങ്ങളും മാഗസിനുകളും വാങ്ങുന്നതിനും പ്രോഗ്രാമുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും നിലവിലുള്ളത് അപേഗ്രേഡ് ചെയ്യുന്നതിനും അഞ്ച് ശതമാനം വാറ്റ് നൽകേണ്ടിവരും. മൊബൈല്‍ വരി ഉള്‍പ്പെടെ ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ക്കും മൊബൈല്‍ ആപുകള്‍ക്കും പണമടക്കുമ്പോഴും വാറ്റ് ബാധകമാകും. വയർലെസ് ഉള്‍പ്പെടെ ടെലികമ്യൂണിക്കേഷന്‍ സേവനത്തിനും നികുതി ഈടാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.