21 ഇനങ്ങള്‍ക്ക് വാറ്റ് ബാധകമല്ല
text_fieldsറിയാദ്: സൗദിയില്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യവര്‍ധിത നികുതി 21 ഇനങ്ങള്‍ക്ക് ബാധകമല്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് വ്യക്തമാക്കി. സേവനങ്ങളും സാധനങ്ങളുടെ ഈ ഇനങ്ങളില്‍ ഉള്‍പ്പെടും. അതേസമയം ഭക്ഷ്യവസ്തുക്കളില്‍ ഏതെങ്കിലും ഇനം വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ഗതാഗതം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തെക്കുള്ള കയറ്റുമതി, ജി.സി.സി രാജ്യങ്ങളിലെ താമസക്കാരല്ലാത്തവര്‍ക്ക് വേണ്ടി പുറമെ നിന്നുള്ള സേവന ഇറക്കുമതി, സൗദിക്ക് ഉള്ളിലെ ചരക്ക്, യാത്രക്കാരുടെ ഗതാഗതം, കര, കടല്‍, വായു മാര്‍ഗമുള്ള അന്താരാഷ്ട്ര ഗതാഗതം, ഗതാഗത ആവശ്യത്തിനുള്ള സ്പെയര്‍ പാര്‍ട്സുകളുടെ ഇറക്കുമതി, ആരോഗ്യ മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവ പുറത്തിറക്കിയ പട്ടികയിലെ മരുന്നുകള്‍, വികലാംഗര്‍ക്കുള്ള വൈദ്യോപകരണങ്ങള്‍ എന്നിവ വാറ്റില്‍ നിന്ന് ഒഴിവാകും.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വാറ്റ് ബാധകമാണെങ്കിലും താമസ ആവശ്യത്തിന് വാടകക്ക് എടുക്കുന്നതിന് വാറ്റ് ഈടാക്കില്ല. ആരോഗ്യ കേന്ദ്രങ്ങളിലെ ആതുരസേവനം, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ്, ജോലിക്കാരുടെ ശമ്പളം, നിക്ഷേപ ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം, പ്ലാറ്റിനം, വെള്ളി എന്നിവക്കും വാറ്റ് ബാധകമാവില്ല. വീട്ടുവേലക്കാരുടെ ശമ്പളം, കറൻറ് അക്കൗണ്ട് സേവനം എന്നിവക്കും ഒഴിവുലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.