മൂല്യവർധിത നികുതി പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ മൂല്യവർധിത നികുതി (വാറ്റ്) പ്രാബല്യത്തിൽ വന്നു. സൗദിക്കൊപ്പം യു.എ.ഇയും വാറ്റ് നടപ്പാക്കിയതോടെ ഗൾഫിൽ ആദ്യമായി നവീന നികുതി സമ്പ്രദായം നടപ്പാക്കുന്ന രാജ്യങ്ങളായി രണ്ടും. അഞ്ചുശതമാനമാണ് വാറ്റ് നികുതി. ആനുപാതികമായി ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിക്കും. പുതുവത്സരപ്പിറവിയിൽ പ്രാബല്യത്തിൽ വന്ന വാറ്റിനൊപ്പമാണ് പെട്രോൾ നിരക്കും സൗദി വർധിപ്പിച്ചത്. 2018 ൽ പുതുക്കിയ നികുതി ഘടന പ്രകാരം 21 ശതകോടി ഡോളർ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിെൻറ ജി.ഡി.പിയുടെ (ആഭ്യന്തര ഉൽപാദന വളർച്ച) രണ്ടുശതമാനത്തിന് തുല്യമാണിത്.
രാജ്യത്തെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വാറ്റ് നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ ഒരുവർഷത്തിലേറെയായി പൂർത്തിയാക്കി വരികയായിരുന്നു. സ്ഥാപനങ്ങൾക്ക് വാറ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഡിസംബർ 20 വരെയാണ് സമയം നൽകിയിരുന്നത്. 10 ലക്ഷത്തിലേറെ റിയാൽ വിറ്റുവരവുള്ള ഒരുലക്ഷത്തിനടുത്ത് സ്ഥാപനങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാറ്റിെൻറ പരിധിയിൽ വരാനുള്ള യോഗ്യതയുണ്ടായിട്ടും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ കർക്കശനടപടി സ്വീകരിക്കും. വാറ്റ് നടപ്പാക്കുന്ന ആദ്യവര്‍ഷം പരിവര്‍ത്തന കാലയളവായി പരിഗണിച്ച് ദീര്‍ഘകാല കരാറുകളിലെ ഇടപാടുകള്‍ക്ക് നികുതിയിളവ് അനുവദിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻറ് ടാക്സ് വ്യക്തമാക്കിയിരുന്നു.
നികുതിയെ കുറിച്ച് വ്യക്തമായ പ്രഖ്യാപനം വരുന്നതിന് മുമ്പ് (2017 മെയ് 30 ന് മുമ്പ്) ഒപ്പുവെച്ച കരാറുകള്‍ക്കാണ് ഇളവ് ലഭിക്കുക. 2018 ഡിസംബര്‍ 31 വരെ കാലയളവിലാണ് പരിവര്‍ത്തനകാല ഇളവ് ലഭിക്കുക. ടെലികമ്യൂണിക്കേഷന്‍ സേവനത്തിനും മൊബൈല്‍ റീ-ചാര്‍ജിനും വാറ്റ് ബാധകമാണ്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും അഞ്ച് ശതമാനം വാറ്റ് ഉണ്ടാകും. ആതുരസേവനത്തിനും ബാധകമാക്കിയിട്ടുണ്ട്. എന്നാല്‍ ചില മരുന്നുകളും വൈദ്യോപകരണങ്ങളും വാറ്റില്‍ നിന്ന് ഒഴിവാക്കി. ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾക്കും വാറ്റ് ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.