ഹോട്ടൽ, ഫർണിഷ്ഡ് അപാർട്ട്മെൻറുകൾക്കും ഏപ്രിൽ മുതൽ വാറ്റ്
text_fieldsത്വാഇഫ്: ഏപ്രിൽ അഞ്ച് മുതൽ ഹോട്ടലുകളിൽ നിന്നും ഫർണിഷ്ഡ് അപാർട്ട്മെൻറുകളിൽ നിന്നും മൂല്യവർധിത നികുതി (വാറ്റ്) പിരിച്ചു തുടങ്ങുമെന്ന് മുനിസിപ്പൽ ഗ്രാമ കാര്യാലയം വ്യക്തമാക്കി. സന്ദർശകർ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ച രാത്രികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും നിരക്ക്. ഹോട്ടലുകളുടെ നിലവാരം കണക്കാക്കി ഒരോ രാത്രിക്കും രണ്ടര മുതൽ അഞ്ച് ശതമാനം വരെയാകും നികുതി. മുനിസിപ്പൽ മന്ത്രാലത്തിലെ വിദഗ്ധരും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഇതിനായി ഒരുക്കിയ സംവിധാനങ്ങൾ പരിചയപ്പെടുത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ത്വാഇഫിലെ ഹോട്ടലുകളിലും ടൂറിസ്റ്റ് ഹോമുകളിലും സന്ദർശനം ഇത്തരം സന്ദർശനം ഉൗർജിതമായി നടക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് പട്ടങ്ങളിലൊന്നാണ് ത്വാഇഫ്. നിരവധി ഹോട്ടലുകളിലും ടൂറിസ്റ്റ് ഹോമുകളും ഇവിടെയുണ്ട്. വാടക ബില്ലിൽ താമസിച്ച രാത്രികളുടെ എണ്ണമനുസരിച്ച് നികുതിയും രേഖപ്പെടുത്തിയിരിക്കണം. ഒരോ മാസവും മുനിസിപ്പാലിറ്റിക്ക് ലഭിക്കേണ്ട നികുതി സ്ഥാപനത്തെ അറിയിക്കും.
ഏപ്രിൽ അഞ്ച് മുതലാണ് നികുതി പിരിച്ചു തുടങ്ങുകയെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.