കയറ്റുമതി, ഇറക്കുമതി ഇനങ്ങളുടെ വാറ്റ് മാര്‍ഗരേഖ പുറത്തിറക്കി
text_fieldsറിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി, ഇറക്കുമതി ഇനങ്ങള്‍ക്കുള്ള മൂല്യവര്‍ധിത നികുതി മാര്‍ഗരേഖ സൗദി സകാത്ത് ആൻറ് ടാക്സ് അതോറിറ്റി പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും കയറ്റുമതിക്കും പ്രത്യേക പരിഗണന നല്‍കുന്നതാണ് പുതിയ മാര്‍ഗരേഖ. ഏതെല്ലാം ഇനങ്ങള്‍ക്ക് നികുതി ബാധകമാവും, ഏതെല്ലാം ഇനങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും, നികുതി വിടുതല്‍ നല്‍കിയ ഇനങ്ങളുടെ രേഖകള്‍ ഏത് തരത്തിലാണ് ഫയല്‍ ചെയ്യേണ്ടത് തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങിയതാണ് നിയമാവലി. 41 പേജുള്ള നിയമാവലി www.vat.gov.sa എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. നികുതി തട്ടിപ്പ് ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ക്കുള്ള പിഴയും, ശിക്ഷയും കൂടി ഉള്‍പ്പെടുന്നതാണ് നിയമാവലി. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് താരിഫ്, ഉല്‍പാദന രാജ്യം, ഉല്‍പന്നത്തെ കുറിച്ച് വിവരണം, വില എന്നി ഉള്‍പ്പെടുന്നതായിരിക്കും ടാക്സ് ഫയല്‍ ചെയ്യുന്ന രീതി. കസ്റ്റംസ് ക്ലിയറന്‍സിന് വാറ്റ് വിവരങ്ങള്‍ അനിവാര്യമായിരിക്കും. മരുന്ന്, വൈദ്യോപകരണങ്ങള്‍ എന്നി നികുതി ചുമത്താത്ത ഇനങ്ങളായാണ് പരിഗണിച്ചിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.