വാഴക്കാട് റിയാദ് സാംസ്കാരിക വേദിക്ക് പുതിയ കമ്മിറ്റി
text_fieldsറിയാദ്: റിയാദ് വാഴക്കാട് സാംസ്കാരിക വേദിക്ക് 2024-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.
ഭാരവാഹികൾ: ജുനൈസ് വാലില്ലാപുഴ (പ്രസി.), പി.ടി. ശരീഫ് (ജന. സെക്ര.), ഷറഫ് ചിറ്റൻ (ട്രഷ.), വഹീദ് പണിക്കരപുരായ, സലിം വട്ടപ്പാറ (വൈ. പ്രസി.), അൻസർ വാഴക്കാട്, ഷബീർ ബാവ (ജോ. സെക്ര.), ഹർഷിദ് ചിറ്റൻ (ചാരിറ്റി കൺവീനർ), റഷീദ് കൽപ്പള്ളി (മീഡിയ കൺവീനർ), ജിനാസ് കോലോത്തുംകടവ് (സ്പോർട്സ് കൺവീനർ), അഷ്റഫ് മുണ്ടുമുഴി (ആർട്സ് കൺവീനർ), അസീസ്, കബീർ കെ.എം, മുനീർ മട്ടത്തൊടി, ആദം ചെറുവട്ടൂർ, സുഹൈബ് കോലോത്തും കടവ്, അബ്ദുറഹ്മാൻ ചെരുവായൂർ, മുനീർ പാലത്തിങ്ങൽ, ജാഫർ പണിക്കരപുരായ, റിഷാദ് എളമരം, ഫിറോസ് കക്കാട്ട് (എക്സിക്യൂട്ടിവ്സ്). റിയാദിലെ വാഴക്കാടുകാരുടെ പ്രവാസി സംഘടനയായ വാഴക്കാട് സാംസ്കാരിക വേദി കഴിഞ്ഞ കാലങ്ങളിൽ ചെറുതും വലുതുമായ നിരവധി ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പൊതുയോഗത്തിൽ മുൻ പ്രസിഡന്റ് മുനീർ മാട്ടതോടി അധ്യക്ഷത വഹിച്ചു.
പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ജനറൽ സെക്രട്ടറി കബീർ അവതരിപ്പിച്ചു. ഷറഫ് ചിറ്റൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.