സ്വീകരണം നൽകി
text_fieldsറിയാദ്: ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ വാഴക്കാട് പാലിയേറ്റിവ് കെയർ അസോസിയേഷൻ ട്രഷറർ ജംഷീദ് ചിറ്റന് റിയാദ് വാഴക്കാട് സാംസ്കാരിക വേദി സ്വീകരണം നൽകി. കഴിഞ്ഞ 20 വർഷത്തിലധികമായി വാഴക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസ കേന്ദ്രമാണ് വാഴക്കാട് പാലിയേറ്റിവ് കെയർ. നിലവിൽ വാഴക്കാട് പഞ്ചായത്തിൽ പെട്ട 400ൽ അധികം രോഗികൾക്ക് പരിചരണം നൽകുന്നുണ്ടെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ചടങ്ങിൽ സാംസ്കാരികവേദി പ്രസിഡൻറ് ജുനൈസ് വാലില്ലാപ്പുഴ പൊന്നാടയണിയിച്ചു. വഹീദ് വാഴക്കാട്, അൻസർ, ഷറഫു, അഷ്റഫ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.