Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​ഴി​ക്ക​ട​വ്...

വ​ഴി​ക്ക​ട​വ് പ്ര​വാ​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
വ​ഴി​ക്ക​ട​വ് പ്ര​വാ​സി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച വ​ഴി​ക്ക​ട​വ് പ്ര​വാ​സി ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്​: വ​ഴി​ക്ക​ട​വു​കാ​രു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്​​മ​യാ​യ ‘റി​വ’ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ 150ലേ​റെ വ​ഴി​ക്ക​ട​വ് നി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​വ അം​ഗ​ങ്ങ​ളാ​യ 200ഓ​ളം പേ​ർ​ക്ക്​ സൗ​ജ​ന്യ ഇ​ൻ​ഷൂ​ർ പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. അ​പ​ക​ട​മ​ര​ണം സം​ഭ​വി​ക്കു​ന്ന അം​ഗ​ത്തി​ന്റെ കു​ടും​ബ​ത്തി​ന് ഈ ​പ​ദ്ധ​തി പ്ര​കാ​രം 10 ല​ക്ഷം രൂ​പ സ​ഹാ​യം ല​ഭി​ക്കും. എ​ല്ലാ അം​ഗ​ങ്ങ​ളെ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്‌​കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി അം​ഗ​ങ്ങ​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന പ​ദ്ധ​തി വൈ​കാ​തെ ആ​വി​ഷ്ക​രി​ക്കും. പ്ര​സി​ഡ​ൻ​റ്​ സൈ​നു​ൽ ആ​ബി​ദ് വ​ഴി​ക്ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ത​മ്പ​ല​ക്കോ​ട​ൻ സ്വാ​ഗ​ത​വും ഉ​മ​ർ അ​മാ​ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. സോ​ഷ്യ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു ല​ത്തീ​ഫ്, ക​ൺ​വീ​ന​ർ ബൈ​ജു വെ​ള്ള​ക്ക​ട്ട, ട്ര​ഷ​റ​ർ അ​ൻ​സാ​ർ ച​ര​ല​ൻ, വ​പ്പു പു​തി​യ​റ, ഫൈ​സ​ൽ മാ​ളി​യേ​ക്ക​ൽ, ന​ർ​ഷീ​ദ്, ഇ​സ്ഹാ​ഖ് ചേ​റൂ​ർ, നാ​സ​ർ മൂ​ച്ചി​ക്കാ​ട​ൻ, സു​നി​ൽ മാ​മൂ​ട്ടി​ൽ, സ​ലിം കു​ഞ്ഞി​പ്പ, നി​സാ​ബ് മു​ണ്ട, ഹം​സ ക​റു​ത്തോ​ട​ത്ത് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasivazhikkadaviftar meetSaud Arabia
News Summary - vazhikkadav pravasi iftar meet
Next Story