സമ്പത്തുകാലത്ത് െവച്ച തൈകളാൽ കോവിഡ് കാലത്ത് സുഭിക്ഷത മരുഭൂമിയിൽ നൂറുമേനി പച്ചക്കറി വിളവുമായി പ്രവാസികൾ
text_fieldsഖഫ്ജി: സമ്പത്തുകാലത്തു െവച്ച പച്ചക്കറി സമൃദ്ധിയിൽ കോവിഡ് കാലം സുഭിക്ഷമാക്കുകയാണ് രണ്ട് പ്രവാസികൾ. ഖഫ്ജി കെ.ജെ.ഒ കമ്പനിയിലെ കരാർ സ്ഥാപനമായ അലി അവാദ് അൽഖഹ്താനി കമ്പനിയിലെ ജീവനക്കാരായ തമിഴ്നാട് രാമേശ്വരം സ്വദേശി വേലു കണ്ണൻ, കന്യാകുമാരി കുളച്ചൽ സ്വദേശി ജോൺസൺ നാരായണൻ എന്നിവരാണ് മരുഭൂമിയിൽ നൂറുമേനി വിളവെടുത്തത്.
10 വർഷം മുമ്പ് താമസസ്ഥലത്ത് തുടങ്ങിയ ശീലമാണ് കൃഷി. ലേബർ ക്യാമ്പിനോട് ചേർന്ന കമ്പനി വർക്ഷോപ്പിൽ മെക്കാനിക്കായ ജോൺസണാണ് ആദ്യം കൃഷി തുടങ്ങിയത്. സുഹൃത്ത് വേലു കണ്ണൻകൂടി ചേർന്നതോടെ ക്യാമ്പിലെ ഒഴിഞ്ഞ മൂലകളിലും പറമ്പിലും ഒക്കെയായി വലിയ കൃഷിത്തോട്ടംതന്നെ സൃഷ്ടിച്ചെടുത്തു. മത്തൻ, പയർ, അമര പയർ, വെള്ള അമര, വാഴ, മാവ്, കറിവേപ്പില, കടുക്, വിവിധയിനം പച്ചമുളകുകൾ, പപ്പായ, തക്കാളി, പാവക്ക, മല്ലി ഇല, ചീര, കറ്റാർ വാഴ, പൊതിന, ചെടികൾ, ഔഷധസസ്യങ്ങൾ എല്ലാമുണ്ട്. കോഴി വളർത്തലിലൂടെ ദിനംപ്രതി ആവശ്യമായ മുട്ടയും ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.