വാഹനങ്ങളുടെ അമിത ശബ്ദം: 626 ഡ്രൈവർമാർക്ക് പിഴ
text_fieldsഅബൂദബി: അമിത ശബ്ദമുണ്ടാക്കി വാഹനമോടിച്ചതിന് ഇൗ വർഷം ആദ്യ മൂന്ന് മാസത്തിനിടെ 626 പേർക്ക് ശിക്ഷ നൽകിയതായി അബൂദബി പൊലീസ് അറിയിച്ചു. 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയൻറുകളുമാണ് ഇവർക്ക് വിധിച്ചത്. ഉച്ചത്തിലുള്ള ശബ്ദം ചെവിക്ക് അസ്വസ്ഥത ഉണ്ടാക്കുക മാത്രമല്ല ആശങ്കയും സംഘർഷവും വർധിപ്പിക്കുമെന്നും ഗതാഗത നിയന്ത്രണ വകുപ്പ് മേധാവി ലെഫ്റ്റനൻറ് കേണൽ ഖലീഫ ആൽ ഖലീലി പറഞ്ഞു. ഇതു വഴി അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. യുവാക്കളിലാണ് ഡ്രൈവിങ്ങിനിടെ അമിത ശബ്ദമുണ്ടാക്കാനുള്ള പ്രവണത കൂടുതൽ.
ചിലർ ആംപ്ലിഫയർ ഉപയോഗിച്ചാണ് ശബ്ദം വർധിപ്പിക്കുന്നത്. സ്റ്റീരിയോ സംവിധാനം പൂർണ ശബ്ദത്തിൽ ഒാൺ ചെയ്യുന്നവരാണ് ചിലർ. ഇവയെല്ലാം ഗതാഗത നിയമലംഘനങ്ങളാണെന്ന് ഖലീഫ ആൽ ഖലീലി വ്യക്തമാക്കി. ആശുപത്രികൾ, സ്കൂളുകൾ എന്നിവക്ക് സമീപങ്ങളിൽ ശബ്ദം ഉയർത്താതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഗതാഗത നിയമങ്ങളെ കുറിച്ച് സർവകലാശാലകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അബൂദബി പൊലീസ്
ബാധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.