സിഗ്നലിൽ യാചനക്കുനിന്ന യുവതി വാഹനത്തിൽ അതിക്രമിച്ചു കയറി ബ്ലാക്ക്മെയിൽ ചെയ്തെന്ന്
text_fieldsദമ്മാം: ട്രാഫിക് സിഗ്നലിൽ യാചനക്കു നിന്ന ചെറുപ്പക്കാരിയായ അറബ് വനിത മലയാളി സാമൂഹിക പ്രവർത്തകെൻറ വാഹനത്തിൽ അതിക്രമിച്ചുകയറി തട്ടിപ്പ് നടത്താൻ ശ്രമം. ദമ്മാമിലെ സാമൂഹിക പ്രവർത്തകനും നവയുഗം കേന്ദ്ര രക്ഷാധികാരിയുമായ ഷാജി മതിലകത്തിനാണ് ദുരനുഭവം. കഴിഞ്ഞ ദിവസം ദമ്മാമിൽ ഖലീജിലെ തമീമി സൂപ്പർ മാർക്കറ്റിനടുത്തുള്ള സിഗ്നലിലാണ് സംഭവം. നട്ടുച്ചസമയത്ത് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിനു മുന്നിൽ കൈനീട്ടുന്ന സ്ത്രീയെ കണ്ട് അലിവ് തോന്നിയ ഷാജി വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഇവർക്ക് പണം കൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പെെട്ടന്ന് ഡോർ തുറന്ന് കാറിനകത്തു കടന്ന സ്ത്രീ വല്ലാതെ വെപ്രാളം കാണിക്കുകയും ആശുപത്രിയിലേക്കു വണ്ടി വിടാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇറങ്ങി പിന്നിലെ സീറ്റിലിരിക്കാൻ താൻ ആവശ്യപ്പെെട്ടങ്കിലും ആ സ്ത്രീ കൂട്ടാക്കിയില്ലെന്നും ഷാജി പറയുന്നു. അൽപ ദൂരം മുന്നോട്ടുപോയതോടെ മൊബൈൽ ചാർജർ എടുക്കാനെന്ന വ്യാജേന തെൻറ ദേഹത്ത് സ്പർശിക്കുകയും തുടർന്ന് ഇവർ ബഹളം കൂട്ടുകയുമായിരുന്നത്രേ. തന്നെ കയറിപ്പിടിച്ചെന്നും 300 റിയാൽ തന്നാൽ മാത്രമേ താൻ കാറിൽനിന്ന് ഇറങ്ങുകയുള്ളൂ എന്നും ഇവർ ഭീഷണിപ്പെടുത്തി. തർക്കങ്ങൾക്കിടയിൽ കാറിെൻറ ചാവിയും ഇൗ സ്ത്രീ ൈകക്കലാക്കി. പൊലീസിനെ വിളിക്കുമെന്നും ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. െപാലീസെത്തിയാൽ ആ സാഹചര്യത്തിൽ തീർച്ചയായും ഡ്രൈവർ കുറ്റവാളിയായി കരുതപ്പെടുകയും ചെയ്യും. തുടർന്ന് പിടിവലിക്കിടയിൽ ചാവി ൈകവശപ്പെടുത്തുകയും, ഇവരെ തള്ളി പുറത്തേക്കിട്ട് താൻ കാറുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഷാജി പറഞ്ഞു. ഉടൻതന്നെ ശിമാലിയ പൊലീസ് മേധാവിയോട് നടന്ന കാര്യങ്ങൾ വിശദീകരിച്ച് പരാതി നൽകിയതായി ഷാജി പറഞ്ഞു. തട്ടിപ്പിെൻറ പുതിയ രീതിയായാണ് താൻ ഇത് മനസ്സിലാക്കുന്നതെന്നും ഡ്രൈവർമാർ ഇത്തരം സംഭവത്തിൽ പെടാതിരിക്കാനുള്ള ജാഗ്രത പാലിക്കണമെന്നും ഷാജി മതിലകം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.