വാഹനങ്ങളുടെ രജിസ്ട്രേഷൻ ആറുമാസം മുമ്പ് പുതുക്കാം
text_fieldsജിദ്ദ: സൗദിയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ (ഇസ്തിമാറ) ആറുമാസം മുമ്പ് പുതുക്കാം. കാലാവധി അവസാനിക്കാൻ 180 ദിവസം ബാക്കിനിൽക്കെ പുതുക്കാൻ കഴിയുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് അറിയിച്ചത്.
കാലാവധി അവസാനിക്കുന്ന ദിവസം മുതലാണ് ഇസ്തിമാറ പുതുക്കൽ കാലാവധി കണക്കാക്കുക. ഇസ്തിമാറ പുതുക്കാൻ കാലാവധി അവസാനിച്ചശേഷം 60 ദിവസത്തെ സാവകാശം അനുവദിക്കും. ഇതിനുശേഷവും ഇസ്തിമാറ പുതുക്കാത്തവർക്ക് ഓരോ വർഷത്തിനും 100 റിയാൽ തോതിൽ പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്നതിന് എത്ര ദിവസംമുമ്പ് വരെ പുതുക്കാൻ സാധിക്കുമെന്ന് ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയ
ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.