Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​ളി​ച്ചം റ​മ​ദാ​ൻ...

വെ​ളി​ച്ചം റ​മ​ദാ​ൻ 2024 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; ആ​റാം ഘ​ട്ട മ​ത്സ​രം മേ​യി​ൽ ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
velicham ramadan 2024 winners
cancel
camera_alt

ഡോ. ​സ​ന ഫാ​ത്തി​മ മ​ല​പ്പു​റം, ഹ​സീ​ന അ​റ​ക്ക​ൽ ജി​ദ്ദ, അ​മീ​ന തി​രു​ത്തി​യാ​ട്, വി.​പി. ഷാ​ക്കി​റ ജു​ബൈ​ൽ

ജി​ദ്ദ: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ദേ​ശീ​യ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ‘വെ​ളി​ച്ചം റ​മ​ദാ​ൻ 2024’ ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​ശു​ദ്ധ ഖു​ർ​ആ​ൻ 43 മു​ത​ൽ 45 വ​രെ​യു​ള്ള അ​ധ്യാ​യ​ങ്ങ​ളും അ​വ​യു​ടെ വ്യാ​ഖ്യാ​ന​വും ആ​സ്പ​ദ​മാ​ക്കി 18 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ൽ നാ​ട്ടി​ലും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്നും 1700 ൽ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. 900 ത്തി​ല​ധി​കം പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും വാ​ങ്ങി ഡോ. ​സ​ന ഫാ​ത്തി​മ മ​ല​പ്പു​റം ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് ഹ​സീ​ന അ​റ​ക്ക​ൽ ജി​ദ്ദ ര​ണ്ടാം സ​മ്മാ​ന​വും, അ​മീ​ന തി​രു​ത്തി​യാ​ട്, വി.​പി. ഷാ​ക്കി​റ ജു​ബൈ​ൽ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ടു​ക​യും ചെ​യ്തു.

പി.​പി. മു​നീ​റ കോ​ഴി​ക്കോ​ട്, റു​ബീ​ന അ​ന​സ് ജി​ദ്ദ, പി.​കെ. സു​മ​യ്യ പാ​ല​ക്കാ​ട്, പി.​കെ. ഹ​സീ​ന ഐ​ക്ക​ര​പ്പ​ടി, ഹു​സ്ന ഷി​റി​ൻ ജു​ബൈ​ൽ, റു​ക്സാ​ന ഷ​മീം വേ​ങ്ങ​ര, സാ​ജി​ദ അ​ൽ​ഖ​ർ​ജ്, സ​റീ​ന കു​ട്ടി ഹ​സ്സ​ൻ ദ​മ്മാം, എ​ൻ. ജ​മീ​ല മ​ല​പ്പു​റം, സ​മീ​റ റ​ഫീ​ഖ് ദ​മ്മാം, ഹം​നാ പാ​ല​ക്കാ​ട്, ശ​ഹ​നാ​സ് അ​ൽ​താ​ഫ് ദ​മ്മാം, പി. ​ഷ​ബീ​റ വേ​ങ്ങ​ര എ​ന്നി​വ​ർ നാ​ല് മു​ത​ൽ പ​ത്ത് വ​രെ റാ​ങ്കു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി. വെ​ളി​ച്ചം ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റ് വ​ഴി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ സൗ​ദി​യി​ലെ വി​വി​ധ ഇ​സ്‌​ലാ​ഹി സെ​ന്റ​റു​ക​ളി​ൽ​നി​ന്നു​ള്ള വെ​ളി​ച്ചം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും ക​ൺ​വീ​ന​ർ​മാ​രും നി​യ​ന്ത്രി​ച്ചു. 2024 മേ​യ് മു​ത​ൽ വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ ആ​റാം ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്ന് വെ​ളി​ച്ചം ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ള​ട​ക്കം മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന സ​മ്മാ​ന​ങ്ങ​ളാ​ണ് ആ​റാം ഘ​ട്ട​ത്തി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ല​ട​ക്ക​മു​ള്ള നൂ​റോ​ളം വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സൂ​റ​ത്തു അ​ൻ​ക​ബൂ​ത്ത് , സൂ​റ റൂം , ​സൂ​റ സ​ജ​ദ എ​ന്നി​വ​യെ ആ​സ്ദ​പ​മാ​ക്കി​യു​ള്ള ആ​റാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ന് velichamsaudionline.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Indian Islamic CenterRamadan 2024
News Summary - Velicham Ramadan 2024 Winners Announced
Next Story