വേങ്ങര കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി
text_fieldsറിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കും മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷൗക്കത്ത് കടമ്പോട്ടിനും വേങ്ങര മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ ‘ഇൻസൈറ്റ് 2024’ എന്ന ശീർഷകത്തിൽ നടന്ന പരിപാടി വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നജ്മുദ്ദീൻ അരീക്കൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് വേങ്ങര, ഷൗക്കത്ത് കടമ്പോട്ട് എന്നിവർക്കുള്ള സ്നേഹാദരം പി.കെ. അലി അക്ബർ കൈമാറി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ, ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ജില്ല ട്രഷറർ മുനീർ വാഴക്കാട് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, മൊയ്ദീൻ കുട്ടി കോട്ടക്കൽ, ഇസ്മാഈൽ ഓവുങ്ങൽ, അർഷദ് ബഹസ്സൻ തങ്ങൾ, റഫീഖ് ചെറുമുക്ക്, സലാം പയ്യനാട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ദിശ 2024’ കാമ്പയിന്റെ ലോഗോ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര പ്രകാശനം ചെയ്തു. ‘പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക’ എന്ന ശീർഷകത്തിൽ മണ്ഡലത്തിന്റെ പരിധിയിലുള്ള ആറ് പഞ്ചായത്ത് കമ്മിറ്റികളും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും. സ്നേഹ ശേഖരം സീസൺ നാലിന് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാനലി പാലത്തിങ്ങൽ ലോഗോ പ്രകാശനം നിർവഹിച്ചു തുടക്കം കുറിച്ചു.
നിരാലംബരായ രോഗികൾക്കുവേണ്ടി കഴിഞ്ഞ എട്ട് വർഷമായി മണ്ഡലം കെ.എം.സി.സി അലിവ് റിയാദ് ചാപ്റ്റർ നടത്തുന്ന അലിവ് ഹാഫ് റിയാൽ ക്ലബ് 2024 കലക്ഷനിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച ഒതുക്കുങ്ങൽ, എ.ആർ. നഗർ, വേങ്ങര പഞ്ചായത്തുകളെ ആദരിച്ചു. ഹാഫ് റിയാൽ ക്ലബിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതിന് ഊരകം, കണ്ണമംഗലം, പറപ്പൂർ കമ്മിറ്റികൾക്ക് ഉപഹാരം കൈമാറി. സൗദി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷാപദ്ധതി കാമ്പയിനിലൂടെ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ഒതുക്കുങ്ങൽ, എ.ആർ നഗർ, വേങ്ങര പഞ്ചായത്തുകളെ ആദരിച്ചു.
മികച്ച പിന്തുണ നൽകിയ ഊരകം, കണ്ണമംഗലം, പറപ്പൂർ കമ്മിറ്റികൾക്ക് സ്നേഹസമ്മാനം കൈമാറി. കെയ് വാൻ ബാൻഡ് സംഘത്തിെൻറ നേതൃത്വത്തിലുള്ള കൈമുട്ടിപാട്ട് ചടങ്ങിനു മാറ്റുകൂട്ടി.യാസിർ അരീക്കൻ ഖിറാഅത് നിർവഹിച്ചു. ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ സ്വാഗതവും ട്രഷറർ സഫീർ എം.ഇ. ആട്ടീരി നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ കെ.കെ. അഷറഫ്, നാസർ പൈനാട്ടിൽ, മുഷ്താഖ് വേങ്ങര, പി.ഇ. സുൽഫിക്കർ അലി, പി.ടി. നൗഷാദ്, ടി. നൗഫൽ, ശബീറലി ജാസ്, സിദ്ദിഖ് പുതിയത്ത്പുറായ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.