വേങ്ങര പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsജിദ്ദ: ‘വിപുലമായ പങ്കാളിത്തം കരുത്തുറ്റ കമ്മിറ്റികൾ’ കാമ്പയിനിന്റെ ഭാഗമായി ജിദ്ദ വേങ്ങര പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കൗൺസിൽ യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ഇ.വി. നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ കാരാടൻ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു. ഹബീബ് കല്ലൻ, ഇ.കെ. ബാവ, റഷീദ് പറങ്ങോടത്ത്, ലത്തീഫ് അരീക്കൻ, മുസ്തഫ എന്നിവർ സംസാരിച്ചു. യോഗത്തിൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാസർ കാരാടൻ സ്വാഗതവും കെ.എം. റഷീദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഇ.വി. നാസർ (പ്രസി.), സി.ടി. ആബിദ്, ഷംസു മനാട്ട്, പി.ടി. അഹമ്മദ്, അബ്ദുൽ കരീം കാളങ്ങാടൻ, പി.കെ. ശാഹുൽ ഹമീദ് (വൈസ് പ്രസി.), നാസർ കാരാടൻ (ജന. സെക്ര.), റഷീദ് കുഴിമണ്ണിൽ (ഓർഗ. സെക്ര.), ഇംതിയാസ് തയ്യിൽ (പബ്ലിക് റിലേഷൻ), പി.പി. അബ്ദുറഹ്മാൻ (വെൽഫയർ), മുസ്തഫ മാസ്റ്റർ, കെ.ടി. സാലിഹ് മാസ്റ്റർ (ജോ. സെക്ര.), പി.എ. ജാഫർ കുറ്റൂർ (ഉപദേശക സമിതി ചെയർ.), അബ്ദുൽ അസീസ് കുണ്ടുപുഴക്കൽ, കെ.ടി. ഇസ്മായിൽ ബാപ്പു (വൈസ് ചെയർ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.