വി.എഫ്.എസ് സെൻറർ മലപ്പുറത്തും അനുവദിക്കണം -കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി
text_fieldsജിദ്ദ: സന്ദർശക വിസയിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ വരുന്ന മലപ്പുറം, പാലക്കാട് ജില്ലകളിലുള്ള കുടുംബങ്ങൾക്കും മറ്റുള്ളവർക്കും യാത്രരേഖകൾ ശരിയാക്കുന്നതിന്റെ ഭാഗമായി ഇപ്പോഴും ആശ്രയിക്കേണ്ടിവരുന്നത് കോഴിക്കോടുള്ള വി.എഫ്.എസ് സെൻററിനെയാണ്.
ഓൺലൈൻ ബുക്കിങ്ങ് സംവിധാനമുണ്ടെങ്കിലും സന്ദർശകരുടെ തിരക്കു കാരണം വിസ ശരിയായി വന്നാലും ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കൈകുഞ്ഞുങ്ങളുമായുള്ള ദൂരയാത്രകളും പ്രായാധിക്യം കൊണ്ട് വരുന്ന പ്രയാസങ്ങളും ഇത്തരക്കാർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു.
തിരക്കുകൾക്ക് നിയന്ത്രണം വരുത്തുന്നതിനും ദിവസങ്ങളുടെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനുമായി ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ പേർ സന്ദർശ വിസകൾക്ക് അപേക്ഷ നൽകുന്ന മലപ്പുറം ജില്ലക്കാരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് മലപ്പുറത്തോ, മഞ്ചേരിയിലോ വി.എഫ്.എസ് സെൻറർ അനുവദിച്ചാൽ അത് ഗൂഡല്ലൂർ, വഴിക്കടവ്, നിലമ്പൂർ ഭാഗങ്ങളിലുള്ളവർക്കും, പാലക്കാട് ജില്ലക്കാർക്കും ഏറെ ഉപകാരമായിരിക്കും.
അതിനാൽ യുദ്ധകാലടിസ്ഥാനത്തിൽ തന്നെ ഇങ്ങിനെയൊരു സെൻറർ തുറന്നുപ്രവർത്തിക്കണമെന്ന് കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം ഭാരവാഹികൾ കേന്ദ്ര, കേരള വകുപ്പ് മന്ത്രിമാർക്കും മറ്റു ബന്ധപ്പെട്ട അധികൃതർക്കും ഇമെയിൽ സന്ദേശമയച്ചു.
പ്രവാസിയായിരുന്ന ഒരു നിർധന രോഗിക്ക് വേണ്ടി കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി നടത്തിയ മന്തി ചലഞ്ച് വിജയത്തിഴന്റെ അവലോകനയോഗം ജിദ്ദ ഹയ്യ സാമിർ അൽസലാ വില്ലയിൽ ചേർന്നു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി ഉദ്ഘാടനം ചെയ്തു. അവലോകന യോഗത്തിലും പ്രമേയ ചർച്ചയിലും പ്രസിഡൻറ് അബുട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. ഫസലു മൂത്തേടം, ജാബിർ ചങ്കരത്ത്, സലീം മുണ്ടേരി, ജലീൽ മൂത്തേടം, ഹഖ് കൊല്ലേരി, റാഫി വഴിക്കടവ്, ഉമ്മർ ചുങ്കത്തറ, ജെനീഷ് വഴിക്കടവ്, അഫ്സൽ എടക്കര, റഫീഖ് കരുളായ്, അബ്ദുൽ കരീം കൂറ്റമ്പാറ, അസ്ക്കർ അമരംമ്പലം, അമീൻ ഇസ്ലാഹി നിലമ്പൂർ എന്നിവർ സംസാരിച്ചു.
ഷാഹുൽ, മഖ്ബൂൽ, ഫൈറോസ്, നിസാം, അജിത്ത് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സുധീർ കുരിക്കൾ സ്വാഗതവും സൽമാൻ വഴിക്കടവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.