ഓണവും സൗദി ദേശീയദിനവും ആഘോഷിച്ച് വൈസ് മെൻ ക്ലബ്
text_fieldsഹാഇൽ: വൈസ് മെൻ ഇൻറർനാഷനൽ ക്ലബ് ഹാഇൽ ഘടകത്തിന്റെ നേതൃത്വത്തിൽ ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു. അത്തപ്പൂക്കളവും കുട്ടികൾ അവതരിപ്പിച്ച വിവിധ കലാകായിക മത്സരങ്ങളും വിഭവസമൃദ്ധമായ സദ്യയും വിവിധ ഓണക്കളികളും എല്ലാം ആഘോഷത്തെ വർണാഭമാക്കി.
സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ക്ലബ്ബ് പ്രസിഡൻറ് റോയ് തോമസ് അധ്യക്ഷത വഹിച്ചു. പ്രഫ. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സൗദിയെന്ന ഈ രാജ്യം 93-ന്റെ നിറവിൽ നിൽക്കുേമ്പാൾ ലോകത്തിന്റെ നെറുകയിലേക്ക് രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് ഈ വർഷത്തെ ദേശീയദിനം കടന്നുപോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലബ് സെക്രട്ടറി ബൈജു ജോൺ, ട്രഷറർ ഷാജി ജോർജ്, കണ്ണൻ, റോബിൻ മാത്യു, ആൻറണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. പുതുതായി വന്നവർക്ക് ക്ലബിൽ അംഗത്വം നൽകി. ചടങ്ങിൽ ആശാ ഷാജി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.