ഒന്നര വർഷത്തെ നിയമപോരാട്ടത്തിന് വിജയം; അവർ മടങ്ങും
text_fieldsറിയാദ്: ജോലിയും ശമ്പളവും നഷ്ടപ്പെട്ട് ഒന്നര വർഷമായി സൗദിയിൽ നിയമപോരാട്ടം നടത്തിയ ഇന്ത്യക്കാരുൾപ്പെട്ട തൊഴിലാളികൾക്ക് ഒടുവിൽ അനുകൂല വിധി. 40ഓളം തൊഴിലാളികൾക്കാണ് സൗദി ലേബർ കോടതിയുടെ വിധി ആശ്വാസമായി മാറിയത്. വിവിധ ജോലികൾ കരാറെടുത്ത് ചെയ്തിരുന്ന ട്രേഡിങ് കമ്പനിയിലെ ഇൗ തൊഴിലാളികളിൽ മലയാളികളുമുണ്ട്.
ഒന്നര വർഷമായി ജോലിയോ ശമ്പളമോ കൃത്യമായ ഭക്ഷണമോ ലഭിക്കാതെ ഇവർ ബുദ്ധിമുട്ടിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ പ്രവാസി സംഘടനകളും എംബസിയും ഇവർക്ക് വേണ്ട ഭക്ഷണവും മറ്റു സഹായങ്ങളും നൽകിയിരുന്നു. കമ്പനി അധികൃതരിൽനിന്ന് അനുകൂലമായ നടപടിക്ക് ഇവർ പലതവണ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നപ്പോഴാണ് സലീം കൊടുങ്ങല്ലൂർ, യൂനുസ് മുന്നിയൂർ തുടങ്ങിയവരുടെ സഹായത്തോടുകൂടി ലേബർ കോടതിയെ സമീപിച്ചത്. ഒടുവിൽ ഒന്നര വർഷത്തെ നിയമപോരാട്ടത്തിനു ശേഷം കോടതി ഇടപെട്ടു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ ലഭിക്കുന്നമുറക്ക് ഇവർ നാട്ടിലേക്ക് മടങ്ങുമെന്ന് സലിം കൊടുങ്ങല്ലൂരും യൂനുസ് മുന്നിയൂരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.