വിദ്യാകിരണം പദ്ധതിക്കായി കേളിയുടെ പായസ ചലഞ്ച്
text_fieldsറിയാദ്: പൊതുവിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യം വെച്ച് കേരള സർക്കാർ ആവിഷ്കരിച്ച വിദ്യാകിരണം പദ്ധതിയിലേക്ക് സഹായമെത്തിക്കാൻ റിയാദിലെ കേളി കലാസാംസ്കാരിക വേദി പായസ ചലഞ്ച് സംഘടിപ്പിച്ചു. കേളി വാർഷിക ദിനത്തിൽ പായസ ചലഞ്ച് നടത്തി പണം സ്വരൂപിച്ചു. നിർദ്ധന വിദ്യാർഥികളെ പഠനത്തിൽ സഹായിക്കാൻ അവർക്ക് ഡിജിറ്റൽ പഠനോപകരണങ്ങളും ആവശ്യമുള്ളവർക്ക് സാമ്പത്തിക സഹായവും എത്തിക്കാൻ കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് 'വിദ്യാകിരണം'. കേളിയുടെ 21-ാം വാർഷികാഘോഷമായ 'കേളിദിനം2022'െൻറ ഭാഗമായി പൊതുജനങ്ങളെകൂടി പങ്കാളികളാക്കി കൊണ്ടാണ് പായസ ചലഞ്ച് നടത്തിയത്.
റിയാദിലെ ബഗ്ലഫ് ഓഡിറ്റോറിയം അങ്കണത്തിലാണ് പായസ ചലഞ്ച് സംഘടിപ്പിച്ചത്. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ കുടുംബവേദി അംഗം സീന സെബിൻ, ബദീഅ ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാകിരണം പദ്ധതി സർക്കാർ ആവിഷ്കരിച്ചപ്പോൾ തന്നെ കേളി 10 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. വിദ്യാകിരണം പദ്ധതിയെക്കുറിച്ചും പദ്ധതിയുടെ ഗുണഭോക്താക്കൾ ആരെന്നതിനെ കുറിച്ചും തയാറാക്കിയ ചെറു വീഡിയോയും വാർഷികാഘോഷ സദസ്സിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.