Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ന്ദ്ര ബ​ജ​റ്റ്...

കേ​ന്ദ്ര ബ​ജ​റ്റ് ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ന്ന വി​ദ്യ -ന​വോ​ദ​യ റി​യാ​ദ്

text_fields
bookmark_border
കേ​ന്ദ്ര ബ​ജ​റ്റ് ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ന്ന വി​ദ്യ -ന​വോ​ദ​യ റി​യാ​ദ്
cancel


റി​യാ​ദ്​: സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കാ​ത്ത​തും വ​സ്തു​താ​വി​രു​ദ്ധ ക​ണ​ക്കു​ക​ൾ നി​റ​ഞ്ഞ​തു​മാ​യ അ​സ​ത്യ പ​ഞ്ചാം​ഗ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റ്​ എ​ന്ന്​ റി​യാ​ദ്​ ന​വോ​ദ​യ സാം​സ്​​കാ​രി​ക​വേ​ദി ആ​രോ​പി​ച്ചു. ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. ക്ഷേ​ത്ര നി​ർ​മാ​ണ​മൊ​ക്കെ സ​ർ​ക്കാ​ർ നേ​ട്ട​മാ​യി അ​വ​കാ​ശ​വാ​ദ​മു​യ​ർ​ത്തി അ​ധഃ​പ​തി​ക്കു​ന്ന രൂ​പ​ത്തി​ലാ​ണ്​ ഈ ​ബ​ജ​റ്റ്.

വ​ർ​ഷ​ങ്ങ​ളാ​യി നി​യ​മ​ന​നി​രോ​ധ​നം നി​ല​നി​ൽ​ക്കു​മ്പോ​ഴും ഇ​പ്പോ​ഴും പു​തി​യ തൊ​ഴി​ൽ വാ​ഗ്‌​ദാ​നം ന​ൽ​കു​ക​യാ​ണ്. ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​മ്പോ​ഴും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ച്ചു എ​ന്നാ​ണ് ധ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഈ ​വി​ധം പൊ​ള്ള​ത്ത​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ബ​ജ​റ്റി​ൽ നി​റ​യെ. പ്ര​വാ​സി​ക​ളെ പ​തി​വു​പോ​ലെ പൂ​ർ​ണ​മാ​യും ബ​ജ​റ്റ് വി​സ്മ​രി​ക്കു​ന്നു​ണ്ട്.

അ​ങ്ങ​നെ​യൊ​രു ഇ​ന്ത്യ​ൻ ജ​ന​വി​ഭാ​ഗ​മു​ണ്ടെ​ന്നും അ​വ​രെ അ​ഡ്ര​സ് ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ന​മ്മു​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്നാ​ണ് തി​രി​ച്ച​റി​യു​ക. ഇ​ത്ത​വ​ണ​യും കേ​ര​ള​ത്തി​ന് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രെ പൂ​ർ​ണ​മാ​യും മ​റ​ന്ന ബ​ജ​റ്റ് കു​ത്ത​ക​ക്ക​മ്പ​നി​ക​ൾ​ക്ക് നി​കു​തി​യി​ള​വ് ന​ൽ​കാ​ൻ മ​റ​ന്നി​ല്ല.

കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള രാ​ഷ്​​ട്രീ​യ പ്ര​സം​ഗ​ത്തി​ന​പ്പു​റം യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത ബ​ജ​റ്റി​നെ​തി​രെ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി റി​യാ​ദ് ന​വോ​ദ​യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​താ​യും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2024
News Summary - Vidya blinds the central budget -Navodaya Riyadh
Next Story