ജനാർദനെൻറ വ്രതാനുഷ്ഠാനത്തിന് 28 വയസ്
text_fieldsജിദ്ദ: തിരുവനന്തപുരം മാമ്പള്ളി സ്വദേശി ജനാര്‍ദനന്‍ വിജയകുമാറിന് ഈ റമദാന്‍ മാസത്തോടെ വ്രതാനുഷ്ഠാനത്തിെൻറ 28 ആണ്ടുകള്‍ പിന്നിടുകയാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ നോമ്പനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ വലിയ ആഹ്ളാദവും നിർവൃതിയുമുണ്ടെന്ന് വിജയകുമാര്‍ പറയുന്നു. ഒപ്പം ദൈവത്തിന് ഒരായിരം സ്തുതിയും. 1978^ല്‍ റിയാദില്‍ ഒരു സൗദി പ്രമുഖെൻറ കാര്യസ്ഥനായി ജോലിക്ക് ചേര്‍ന്നത് മുതല്‍ ആരംഭിച്ച വ്രതാനുഷ്ഠാനം ഇപ്പോഴും തുടരുന്നു. ആരും നിര്‍ബന്ധിച്ചിട്ടല്ല റമദാൻനോമ്പ് നോൽക്കുന്നത്. തനിക്ക് മാത്രമല്ല തെൻറ കുടുംബത്തിലും താന്‍ നോമ്പനുഷ്ഠിക്കുന്നതിെൻറ പുണ്യം അനുഭവപ്പെടുന്നു.
ആഗോള മുസ്ലീംകൾ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന റമദാനെ കുറിച്ച് പറയുമ്പോഴേക്കും ജനാർദനൻ വാചാലനാവും. കഴിഞ്ഞ 28 വര്‍ഷര്‍മായി സൗദി അറേബ്യയില്‍ ജോലിക്ക് വന്നതുമുതല്‍ എല്ലാ റമദാന്‍ മാസത്തിലും വ്രതമനുഷ്ഠിച്ച് വരുകയാണ്. ഇത്രയും വര്‍ഷങ്ങളിലെ റമദാനില്‍ നോമ്പ് ഉപേക്ഷിച്ച ദിനങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം .വ്രതത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങളാണ് എല്ലാ വര്‍ഷവും തന്നെ നോമ്പ് നോൽക്കാന്‍ പ്രേരിപ്പിക്കുന്നത്.
ശാരീരികവും ആത്മീയവും സാമൂഹ്യവുമായ നിരവധി ഗുണങ്ങള്‍ തനിക്ക് അനുഭവപ്പെടുന്നതായി ജനാർദനൻ പറഞ്ഞു. എപ്പോഴും തന്നെ ശല്യപ്പെടുത്തുന്ന അലര്‍ജി മൂലമുണ്ടകുന്ന കഫക്കെട്ട്, നീരിറക്കം തുടങ്ങിയ ശാരീരിക രോഗങ്ങള്‍ക്ക് വലിയ ശമനൗഷധമായി നോമ്പ് മാറുന്നതായി വിജയന്‍ പറഞ്ഞു. 2003 മുതല്‍ ജിദ്ദയിലെ റുവൈസില്‍ അബ്ദുല്‍ ഹമീദ് അല്‍ മാലികി എന്ന കഫീലിന് കീഴിലാണ് ജോലി. നോമ്പ് തുറക്കാനുള്ള വിഭവങ്ങളും അത്താഴവുമെല്ലാം ഈ സൗദി കുടുംബം എത്തിച്ച് തരുന്നത് വിജയന്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
പുരാതന ഹൈന്ദവ കുടുംബത്തില്‍ ജനിച്ച വിജയന് ഇസ്ലാമിലെ വ്രതാനുഷ്ഠാനത്തിന് പുറമെ നമസ്കാരം സകാത്ത്, ഹജ്ജ്, ദൈവസങ്കല്‍പം എന്നിവയെ കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ട്. റിയാദില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെ കഫീലൊന്നിച്ച് അല്‍ ഖര്‍ജിലേക്ക് പോയപ്പോഴുണ്ടായ ഒരു അനുഭവം ഓര്‍ക്കുന്നു. ഒരിക്കല്‍ അല്‍ ഖര്‍ജിലേക്കുള്ള വഴിമധ്യേ പ്രാർഥനക്ക് വേണ്ടി വാഹനം ഒരു പള്ളിക്കരികില്‍ നിര്‍ത്തി കഫീലും കൂടെയുള്ളവരും നമസ്കരിക്കാന്‍ പോയി.
മുസ്ലിമല്ലാത്ത തന്നോട് അവിടെ തന്നെ തങ്ങാന്‍ കഫീല്‍ പറഞ്ഞു. ഇത് കണ്ട ഒരു മുതവ്വ സമീപം വന്ന് നമസ്കരിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. നമസ്കാരം നിര്‍വ്വഹിച്ച് തിരിച്ചുവരുന്ന കഫീല്‍ ഈ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ട് മുതവ്വയോട് പറഞ്ഞു: അവന് നമസ്കാരത്തെ കുറിച്ചും ഇസ്ലാമിലെ മറ്റ് കാര്യങ്ങളുമെല്ലാം നന്നായി അറിയാം. അതൊന്നും പഠിപ്പിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ അത് അവന്‍ ചെയ്ത്കൊള്ളും. പക്ഷെ ഒരു കാര്യം. അവന് മുസ്ലിമല്ല. ഇതോടെ ചെറുപ്പക്കാരനായ ആ മുതവ്വ അവിടം വിട്ടുപോയി.
സംസം പുണ്യ ജലത്തോടും വിജയന് വലിയ ആദരവാണ്. നാട്ടിലേക്ക് പോവുമ്പോഴെല്ലാം സംസം ബോട്ടില്‍ കൊണ്ടുപോവും. വീട്ടില്‍ കുട്ടികള്‍ക്ക് അസുഖം വരുമ്പോള്‍ പുണ്യജലം കൊടുക്കുന്നതിലൂടെ അത് ഭേദപ്പെടുന്നതായി വിജയന്‍ പറഞ്ഞു. പ്രവാസ ലോകവും സൗദി അറേബ്യയും എന്നും മധുരമാണ് സമ്മാനിച്ചത്, ഇവിടെ നിന്ന് ലഭിക്കുന്ന സമ്പാദ്യത്തിന് വലിയ അനുഗ്രഹമുള്ളതായാണനുഭവം ^വിജയൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.