നിയമലംഘനം: 13,000ത്തോളം വിദേശികൾ പിടിയിൽ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ജോലി, താമസ, അതിർത്തിസുരക്ഷ നിയമലംഘനങ്ങൾക്ക് 13,330 വിദേശികൾ പിടിയിലായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) അറിയിച്ചു. അത്തരം ആളുകൾക്ക് ജോലി നൽകുകയോ അവരെ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ അഭയം നൽകുകയോ അവർക്ക് തൊഴിലവസരങ്ങൾ, പാർപ്പിടം, ഗതാഗതം എന്നിവ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായം നൽകുകയോ ചെയ്യരുതെന്ന് ജവാസത്ത് മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കാൻ ജവാസത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.