Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎമർജൻസി വാഹനങ്ങളെ...

എമർജൻസി വാഹനങ്ങളെ കടന്നുപോകാൻ അനുവദിച്ചില്ലെങ്കിൽ നിയമലംഘനം

text_fields
bookmark_border
എമർജൻസി വാഹനങ്ങളെ കടന്നുപോകാൻ അനുവദിച്ചില്ലെങ്കിൽ നിയമലംഘനം
cancel

ജിദ്ദ: എമർജൻസി വാഹനങ്ങൾ കടന്നുപോകുന്നതിന്​ തടസ്സം സൃഷ്​ടിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് ട്രാഫിക് വകുപ്പ്. ഇത്തരം നിയമലംഘനങ്ങളുടെ നിരീക്ഷണം​ ഉടനെ ആരംഭിക്കും. റിയാദിൽ സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പബ്ലിക് സെക്യൂരിറ്റി, സൗദി ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ്​ സംഘടിച്ച യോഗത്തിലാണ് ട്രാഫിക്ക്​ മേധാവി ജനറൽ മുഹമ്മദ് ബിൻ അബ്​ദുല്ല അൽബസാമി ഇക്കാര്യം വ്യക്തമാക്കിയത്.

അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച സ്​മാർട്ട്​ രീതികളെക്കുറിച്ചായിരുന്നു യോഗം​. ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും കടന്നുപോകുന്നതിന്​ തടസ്സം സൃഷ്​ടിക്കുന്ന വാഹനങ്ങളു​ടെ നിയമലംഘനങ്ങളാണ്​ നിരീക്ഷിക്കുക. സൗദി റെഡ് ക്രസൻറ്​ അതോറിറ്റിയുമായി സഹകരിച്ചായിരിക്കും ഇത്​. എമർജൻസി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്ക്​ പിഴ ചുമത്താനുള്ള പൊതുസുരക്ഷ വകുപ്പിന്റെ നിർദേശത്തി​ന്റെ അടിസ്ഥാനത്തിലാണിത്​.

നിയമലംഘകർക്ക് പിഴ ചുമത്തുന്നത് ട്രാഫിക് ബോധവൽക്കരണ നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത ചിലരുടെ അതിക്രമങ്ങൾ പരിമിതപ്പെടുത്തുമെന്നും ട്രാഫിക്ക്​ മേധാവി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ മാർഗ നിർദേശപ്രകാരം പൊതുസുരക്ഷ ഡിജിറ്റൽ പരിവർത്തനത്തിനൊപ്പം എല്ലാ സുരക്ഷ, ട്രാഫിക്, സേവന നടപടിക്രമങ്ങളും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiaemergency vehicles
News Summary - Violation of law if emergency vehicles are not allowed to pass
Next Story