മുൻകരുതൽ നടപടികൾ ലംഘിച്ച് ഒത്തുചേരൽ: നിരവധി പേർ പിടിയിൽ
text_fieldsജിദ്ദ: ഇൗദുൽഫിത്ർ അവധി ദിവസങ്ങളിൽ മുൻകരുതൽ നടപടികൾ ലംഘിച്ച് ഒത്തുചേർന്ന നിരവധി പേർ വിവിധ മേഖലകളിൽ പിടിയിലായി.കോവിഡ്വ്യാപനം കുറക്കാൻ ഒത്തുചേരലിന് നിശ്ചയിച്ച മുൻകരുതൽ നടപടികൾ ലംഘിച്ചതിനെ തുടർന്നാണ് റനിയ, ജിസാൻ, ഹുദൂദ് ശിമാലിയ, നജ്റാൻ എന്നിവിടങ്ങളിൽ നിരവധി പേരെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം കുറക്കാൻ വ്യക്തി, കുടുംബം, കുടുംബേതര സംഗമങ്ങളിൽ പാലിക്കേണ്ട പരിഷ്കരിച്ച പ്രേട്ടാക്കോളുകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
നിർദേശം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മക്ക മേഖലയിലെ റനിയ ഗവർണറേറ്റിൽ ആരോഗ്യ പ്രതിരോധ മുൻകരുതൽ ലംഘിച്ച് സംഗമിച്ച 60 സ്വദേശികളാണ് പിടിയിലായത്. ഒത്തുചേരലിനു നിശ്ചയിച്ച മാനദണ്ഡങ്ങൾ ലംഘിച്ചവരാണിവരെന്ന് മക്ക മേഖല പൊലീസ് വക്താവ് വ്യക്തമാക്കി.
സ്ഥലത്ത് ഒത്തുചേർന്നവർക്കും ക്ഷണിച്ച ആൾക്കും ഉത്തരവാദികളായവർക്കുമെതിരെയും നിയമനടപടികൾ സ്വീകരിച്ചതായും വക്താവ് പറഞ്ഞു.ജിസാനിലെ ഉഹ്ദ് മസാരിഹ ഗവർണറേറ്റിൽ ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിച്ച് കല്യാണ മണ്ഡപത്തിൽ ഒത്തുകൂടിയ 72 സ്ത്രീകളാണ് പിടിയിലായത്.
ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചതായി ജിസാൻ ഖേമല പൊലീസ് വക്താവ് കേണൽ നാഇഫ് ഹകമി പറഞ്ഞു. ഹുദൂദ് ശിമാലിയ മേഖലയിൽ വീടിനുള്ളിൽ ഒത്തുചേർന്ന 45 പേർ പിടികൂടിയതായി മേഖല പൊലീസ് വക്താവ് കേണൽ മുത്ഇബ് അൽഖമീസ് പറഞ്ഞു. നജ്റാനിലെ വിശ്രമകേന്ദ്രത്തിൽ ഒത്തുചേർന്ന 53 സ്വദേശികളും അൽബാഹയിൽ വീടിനുള്ളിൽ ഒത്തുചേരൽ നടത്തിയ 24 പേരും പൊലീസ് പിടിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.