Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​യ​മ​ലം​ഘ​നം; ജി​ദ്ദ...

നി​യ​മ​ലം​ഘ​നം; ജി​ദ്ദ ബ​ർ​മ സൂ​ഖി​ലെ 174 ക​ട​ക​ൾ നീ​ക്കം ചെ​യ്തു

text_fields
bookmark_border
Jeddah Burma Souq
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജി​ദ്ദ ബ​ർ​മ സൂ​ഖി​ലെ ക​ട​ക​ൾ നീ​ക്കം​ചെ​യ്യു​ന്നു

ജി​ദ്ദ: നി​യ​മ​ങ്ങ​ളും സു​ര​ക്ഷ​ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച്​ ജി​ദ്ദ​യി​ലെ ബ​ർ​മ സൂ​ഖി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 174 ക​ട​ക​ൾ ​പ്ര​വി​ശ്യ സെ​ക്ര​​ട്ടേ​റി​യ​റ്റി​ന്​ (അ​മാ​ന) കീ​ഴി​ലു​ള്ള ബ​ന്ധ​പ്പെ​ട്ട മു​നി​സി​പ്പാ​ലി​റ്റി (ബ​ല​ദി​യ) അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. അ​ൽ മ​നാ​റ ഡി​സ്​​ട്രി​ക്​​ടി​ൽ കി​ലോ 14ലാ​ണ്​ ബ​ർ​മ മാ​ർ​ക്ക​റ്റ്. ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്ന ക​ട​ക​ളാ​ണ്​ നീ​ക്കം ചെ​യ്ത​ത്. മി​ക്ക​തും ദു​ർ​ബ​ല​വും സു​ര​ക്ഷ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​യി​രു​ന്നു. മു​നി​സി​പ്പാ​ലി​റ്റി നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​ത്ത​വ​യു​മാ​യി​രു​ന്നു. ന​ഗ​ര​ത്തി​​ന്റെ കാ​ഴ്ച​യെ വി​ക​ല​മാ​ക്കു​ന്ന​തും സു​ര​ക്ഷ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തും നീ​ക്കി ന​ഗ​ര ഭൂ​പ്ര​കൃ​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മു​നി​സി​പ്പാ​ലി​റ്റി ന​യ​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ ക​ട​ക​ളു​ടെ നീ​ക്കം ചെ​യ്യ​ൽ.

മാ​ർ​ക്ക​റ്റു​ക​ളെ നി​യ​ന്ത്രി​ക്കാ​നും നി​യ​മ​ലം​ഘ​നം ന​ട​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​​ ഇ​ത്ര​യും ക​ട​ക​ൾ നീ​ക്കം ചെ​യ്​​ത​തെ​ന്ന്​ ഉ​മ്മു സു​ലൈം മു​നി​സി​പ്പാ​ലി​റ്റി മേ​യ​ർ സ​ഈ​ദ്​ അ​ൽ ശൈ​ഖി പ​റ​ഞ്ഞു. ആ​ദ്യം 40 ക​ട​ക​ളും പി​ന്നീ​ട്​ 134 ക​ട​ക​ളും നീ​ക്കം ചെ​യ്തു. അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ത​ക​ര ഷീ​റ്റു​ക​ൾ​കൊ​ണ്ട്​ നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ക​ട​ക​ളാ​യി​രു​ന്നു.

ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ക​ട​ക​ൾ നീ​ക്കം ചെ​യ്​​ത​തെ​ന്നും അ​ൽ ശൈ​ഖി പ​റ​ഞ്ഞു. ജി​ദ്ദ ന​ഗ​ര​ത്തി​ലെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. ഗ​വ​ർ​ണ​റേ​റ്റി​ലു​ട​നീ​ളം നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റി അ​തി​​ന്റെ കാ​മ്പ​യി​ൻ തു​ട​രു​മെ​ന്നും അ​ൽ ശൈ​ഖി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Law ViolationSaudi Arabia newsJeddah Burma Souq
News Summary - Violation of the law; Jeddah Burma Souq 174 shops were removed
Next Story