Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനങ്ങളുടെ ഇൻഷുറൻസ്​...

വാഹനങ്ങളുടെ ഇൻഷുറൻസ്​ ലംഘനവും ഇനി കാമറ നിരീക്ഷണത്തിൽ

text_fields
bookmark_border
വാഹനങ്ങളുടെ ഇൻഷുറൻസ്​ ലംഘനവും ഇനി കാമറ നിരീക്ഷണത്തിൽ
cancel

ജിദ്ദ: രാജ്യത്ത്​ വാഹനങ്ങളുടെ ഇൻഷുറൻസ്​ ലംഘനവും ഇനി ട്രാഫിക്​ കാമറയുടെ നിരീക്ഷണ പരിധിയിൽ. ഒക്​ടോബർ ഒന്ന്​ മുതൽ നിരീക്ഷണത്തിന്​ തുടക്കം കുറിക്കും. വാഹനങ്ങൾക്ക്​ ഇൻഷുറൻസ്​ ഇല്ലെങ്കിൽ ആ നിയമലംഘനം കാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും.​ ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി സൗദി ട്രാഫിക്ക്​ വകുപ്പ്​ വ്യക്തമാക്കി.

ഒക്​ടോബർ ഒന്ന്​ മുതൽ രാജ്യത്തെ റോഡുകളിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങൾക്കും സാധുതയുള്ള ഇൻഷുറൻസ്​ ഉണ്ടോയെന്ന്​ ട്രാഫിക്​ കാമറകൾ വഴി നേരിട്ട്​ നിരീക്ഷിക്കും. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നിയമനടപടിയുണ്ടാകും. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും എല്ലാ ഡ്രൈവർമാർക്കും ബാധകമാണ്​.

ട്രാഫിക് അപകടങ്ങളിൽ പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വാഹനങ്ങൾ ഇൻഷുർ ചെയ്​തിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തണമെന്നും ട്രാഫിക്​ വകുപ്പ്​ രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകളോടും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle insurancecamera surveillance
News Summary - Violation of vehicle insurance is now under camera surveillance
Next Story