ഹജ്ജ് വേളയിൽ വാഹന നിരീക്ഷണത്തിന് വെർച്വൽ കണ്ണടകൾ
text_fieldsജിദ്ദ: ഹജ്ജ് വേളയിൽ വാഹനങ്ങൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വെർച്വൽ കണ്ണടകളും. പൊതുഗതാഗത അതോറിറ്റിയാണ് ഹജ്ജ് സീസണിൽ വാഹന നിരീക്ഷണത്തിന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതാദ്യമായി വെർച്വൽ കണ്ണടകൾ ഒരുക്കിയത്.
ചെക്ക് പോയിൻറുകളിലെ തിരക്ക് കുറക്കാനും വാഹന പരിശോധന നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതികവിദ്യയുള്ള വെർച്വൽ കണ്ണടകൾ ഏർപ്പെടുത്തിയത്. ഇതിെൻറ ഉദ്ഘാടനം നവ്വാരിയ ചെക്ക് പോയിൻറിലെ സംവിധാനങ്ങളും തയ്യാറെടുപ്പുകളും പരിശോധിക്കുന്നതിനിടെ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽജാസർ നിർവഹിച്ചു.
വാഹന ഉടമസ്ഥർ ഗതാഗത നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടോ എന്ന് വേഗത്തിൽ നിരീക്ഷിക്കാൻ ഇൗ സാേങ്കതിക വിദ്യയിലൂടെ സാധിക്കും. തീർഥാടകരെ സേവിക്കുന്നതിനും അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനും നൂതനമായ ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിെൻറ ഭാഗം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.