ഇഖാമ, റീഎൻട്രി, എക്സിറ്റ് വിസ കാലാവധി നീട്ടിനൽകും
text_fieldsറിയാദ്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാലാവധി കഴിയുന്ന ഇഖാമ, എക്സിറ്റ്/എൻട്രി, ഫൈനൽ എക്സിറ്റ് വിസകളുടെ കാലാവധി നീട്ടിക്കിട്ടുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം.
ഈ മാസം 18നും ജൂൺ 30നും ഇടയിൽ കാലാവധി കഴിയുന്ന, തൊഴിൽവിസക്കാരായവരുടെ ഇഖാമകൾക്ക് അടുത്ത മൂന്നുമാസത്തേക്ക് കാലാവധി നീട്ടിക്കിട്ടും. ഫീസ് നൽേകണ്ട. പാസ്പോർട്ട് ഒാഫിസിൽ ഹാജരാവുകയും വേണ്ട. ഫെബ്രുവരി 25നും മാർച്ച് 20നും ഇടയിൽ ഉപയോഗിക്കാത്ത എക്സിറ്റ് / എൻട്രി വിസകളുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടിക്കിട്ടും.
മാർച്ച് 18നും ജൂൺ 30നും ഇടയിൽ ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാൽ മൂന്നുമാസത്തേക്ക്, ഒരു ഫീസുമില്ലാതെ നീട്ടിക്കിട്ടും. സൗദിയിലേക്ക് തിരിച്ചുവരാനാവാതെ കുടുങ്ങിയവർക്ക് എക്സിറ്റ് / എൻട്രി വിസയുടെ കാലാവധി https://visa.mofa.gov.sa/ExtendReturnedVisa എന്ന ലിങ്കിൽ പുതുക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.