Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈക്കുഞ്ഞിന്​...

കൈക്കുഞ്ഞിന്​ വിസയടിച്ചില്ല; മലയാളി കുടുംബത്തി​െൻറ യാത്ര മുടങ്ങി

text_fields
bookmark_border
കൈക്കുഞ്ഞിന്​ വിസയടിച്ചില്ല; മലയാളി കുടുംബത്തി​െൻറ യാത്ര മുടങ്ങി
cancel

റിയാദ്: നാല്​ മാസം പ്രായമായ കുഞ്ഞി​​​​​െൻറ പാസ്​പോർട്ടിൽ എക്​സിറ്റ്​ വിസയടിക്കാതെ വിമാനത്താവളത്തിലെത്തിയ കുടുംബത്തി​​​​െൻറ യാത്ര മുടങ്ങി. അറാറിലെ ഗവൺമ​​​െൻറ്​ ആശുപത്രിയിൽ സ്​റ്റാഫ് നഴ്​സായ കോട്ടയം സ്വദേശിനി തമ്പാന്‍ ആഷിലിയും കുടുംബവുമാണ് കുഞ്ഞി​​​​​െൻറ എക്​സിറ്റ്​ വിസ റിയാദ്​ വിമാനത്താവളത്തിലെ എമിഗ്രേഷനിൽ കിട്ടുമെന്ന അറാർ ജവാസാത്തിലെ ഉദ്യോഗസ്​ഥ​​​​െൻറ വാക്ക്​ വിശ്വസിച്ചെത്തി കുടുങ്ങിയത്​. ഒടുവിൽ റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട്​ റിയാദിലെ തർഹീലിൽ (നാടുകടത്തൽ കേന്ദ്രം) നിന്ന്​ എക്​സിറ്റ്​ വിസ നേടി കുടുംബ​ത്തിന്​ നാട്ടിലേക്ക്​ വഴിയൊരുക്കി.

വ്യാഴാഴ്​ചയാണ്​ സംഭവം. വെള്ളിയാഴ്​ച കുടുംബം നാട്ടിലെത്തി. വർഷങ്ങളായി അറാറിൽ ജോലി ചെയ്യുന്ന ആഷ്​ലി 11 മാസം മുമ്പാണ്​​ നാട്ടിൽ അവധിക്ക്​ പോയത്​. മടങ്ങു​േമ്പാൾ ഗർഭിണിയായിരുന്ന അവർ ഏഴ്​ മാസമായപ്പോൾ പ്രസവാവധി വാങ്ങി നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിനിടയിൽ കലശലായ വയർവേദന അനുഭവപ്പെടുകയും ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ അഡ്​മിറ്റാവുകയും ചെയ്​തു. സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടിയെ രണ്ട്​ മാസം തീവ്രപരിചരണ വിഭാഗത്തിലാക്കി ചികിത്സ നടത്തി. പരിചരണത്തിനും സഹായത്തിനുമായി നാട്ടിൽ നിന്ന്​ ഭർത്താവിനേയും അമ്മയേയും സന്ദർശക വിസയിൽ കൊണ്ടുവന്നു. കുട്ടിക്ക് നാലുമാസം പ്രായമായതോടെ എല്ലാവരും കൂടി നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിച്ചു. കുട്ടിക്ക്​ പാസ്​പോർട്ട്​ എടുത്തിരുന്നു. തനിക്ക്​ റീഎൻട്രി വിസക്കും കുട്ടിക്ക്​ എക്​സിറ്റ്​ വിസക്കും വേണ്ടി ആഷ്​ലി അറാറിലെ ജവാസാത്ത്​ കാര്യാലയത്തെ സമീപിച്ചു.

ആഷ്​ലിക്ക്​ റീഎൻട്രി വിസ നൽകിയെങ്കിലും കുട്ടിക്കുള്ള എക്​സിറ്റ്​ വിസ റിയാദ്​ എയർപ്പോർട്ടിലെ എമിഗ്രേഷനിൽ ലഭിക്കുമെന്നാണ്​ ബന്ധപ്പെട്ട ഉദ്യോഗസ്​ഥൻ പറഞ്ഞത്​. ഇത്​ വിശ്വസിച്ച്​ റിയാദിലെത്തിയ കുടുംബം ബോർഡിങ്​ പാസും വാങ്ങി എമിഗ്രേഷനിലെത്തിയപ്പോഴാണ്​ യാത്ര തടസപ്പെട്ടത്​. റിയാദ്​ ജവാസാത്തിനെ സമീപിച്ച്​ എക്​സിറ്റ്​ വിസ നേടാനായിരുന്നു​ കിട്ടിയ നിർദേശം. രണ്ട്​ ദിവസത്തിനുള്ളിൽ ഭർത്താവി​​​​െൻറയും മാതാവി​​​​െൻറയും സന്ദർശക വിസയുടെ കാലാവധി കഴിയുമെന്നതിനാൽ കുടുംബം ആശങ്കയിലായി.

വിഷമ സ്ഥിതി അറിഞ്ഞ ചാരിറ്റി ഒാഫ്​ പ്രവാസി മലയാളി എന്ന സംഘടനയുടെ പ്രവർത്തകൻ റിഷി ലത്തീഫ്​ കുടുംബത്തെ ത​​​​െൻറ വാഹനത്തിൽ കയറ്റി റിയാദിലെ ത​​​​െൻറ വീട്ടിലേക്ക്​ കൊണ്ടുവരികയും പി.എം.എഫ്​ ഭാരവാഹി ജയൻ കൊടുങ്ങല്ലൂരി​​​​െൻറ കൂടി സഹായത്തോടെ ജവാസാത്തിനെ സമീപിക്കുകയും ചെയ്​തു. എന്നാൽ മലസിലെ തർഹീലിൽ പോകാനായിരുന്നു അവിടെ നിന്നുള്ള നിർദേശം. തുടർന്ന്​ തർഹീലിലെത്തി എക്​സിറ്റ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി. സന്ദർശക വിസയുടെ കാലാവധി അവസാനിക്കുന്നതിന്​ ഏതാനും മണിക്കൂറുകൾക്ക്​ മുമ്പ്​ വീണ്ടും വിമാന ടിക്കറ്റ്​ ശരിയാക്കി വെള്ളിയാഴ്​ച നാട്ടി​ലേക്ക്​ തിരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudivisagulf newsmalayalam news
News Summary - visa-saudi-gulf news
Next Story