Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ തൊ​ഴി​ൽ...

സൗ​ദി​യി​ൽ തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്ക് ഇ​നി​ ‘ത​ൽ​ക്ഷ​ണ വി​സ’

text_fields
bookmark_border
സൗ​ദി​യി​ൽ തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്ക്  ഇ​നി​ ‘ത​ൽ​ക്ഷ​ണ വി​സ’
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ വ്യ​വ​സാ​യം അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​ൻ പു​തി​യ തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്ക്​ ത​ൽ​ക്ഷ​ണം വി​സ കി​ട്ടു​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കി മാ​ന​വ വി​ഭ​വ, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം.​ ഒാ​ൺ​ലൈ​നാ​യാ​ണ്​ ‘ത​ൽ​ക്ഷ​ണ​ വി​സ’ (ഇ​ൻ​സ്​​റ്റ​ൻ​റ്​ വി​സ) സേ​വ​നം ആ​രം​ഭി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​​െൻറ ‘ഖി​വ’ എ​ന്ന പോ​ർ​ട്ട​ലി​ലാ​ണ്​ ഇൗ ​സം​വി​ധാ​ന​മു​ള്ള​ത്. അ​പേ​ക്ഷി​ച്ചാ​ൽ അ​പ്പോ​ൾ​ത​ന്നെ വി​സ കി​ട്ടു​ന്ന​താ​ണ്​ ഇൗ ​നൂ​ത​ന സം​വി​ധാ​നം.

മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രി എ​ൻ​ജി. അ​ഹ​്​​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​രാ​ജി​ഹി സം​വി​ധാ​നം​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. തൊ​ഴി​ൽ, വ്യ​വ​സാ​യ​ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി​ ചി​ല ഉ​പാ​ധി​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. പേ​പ്പ​ർ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​തെ​യും മ​ന്ത്രാ​ല​യ​ത്തി​​െൻറ ബ്രാ​ഞ്ച്​ ഒാ​ഫി​സു​ക​ളി​ലെ​ത്താ​തെ​യും ഇ​ല​ക്​​ട്രോ​ണി​ക്​ പോ​ർ​ട്ട​ലാ​യ www.qiwa.sa വ​ഴി ​പെ​െ​ട്ട​ന്ന്​ ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ്​ പു​തി​യ സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ര​േ​ത്ത ഇ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. വി​സ​​ക്ക്​ വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ കി​ട്ടി​യാ​ൽ അ​പേ​ക്ഷ​ക​രാ​യ സ്ഥാ​പ​നം അ​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​ട​മ​യ്​​ക്ക്​ വി​സ അ​നു​വ​ദി​ക്കാ​ൻ യോ​ഗ്യ​ത​യു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും പ​ഠ​ന​വും ന​ട​ത്തു​മാ​യി​രു​ന്നു. അ​തി​ന്​ സ​മ​യ​വും എ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ പു​തി​യ സം​വി​ധാ​നം അ​പേ​ക്ഷ​ക​രു​ടെ യോ​ഗ്യ​ത​യും ആ​വ​ശ്യ​വും പെ​െ​ട്ട​ന്ന്​ മ​ന​സ്സി​ലാ​ക്കു​ക​യും അ​ത​നു​സ​രി​ച്ച്​ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ മ​ന്ത്രാ​ല​യ വ​ക്താ​വ്​ നാ​സ്വി​ർ അ​ൽ​ഹ​സാ​നി പ​റ​ഞ്ഞു. ഇ​ത്ത​രം ത​ൽ​ക്ഷ​ണ വി​സ​ക​ൾ ന​ൽ​കു​ന്ന​ത്​​​ സം​രം​ഭ​ങ്ങ​ളു​ടെ​ തു​ട​ക്ക​ത്തി​ന്​ സ​ഹാ​യം ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു​​ത​ന്നെ താ​ൽ​ക്കാ​ലി​ക​വു​മാ​ണ്.

സ്ഥാ​പ​നം തു​ട​ങ്ങാ​ൻ വി​ദേ​ശ​ത്തു​നി​ന്നു​ള്ള മാ​ന​വ​വി​ഭ​വ ശേ​ഷി​യു​ടെ ആ​വ​ശ്യ​മു​ണ്ടെ​ന്നു​ക​ണ്ടാ​ൽ അ​തു​ട​ൻ രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​ക്കാ​നാ​ണ്​ വി​സ ന​ൽ​കു​ന്ന​ത്. അ​ങ്ങ​നെ ആ​വ​ശ്യ​ങ്ങ​ൾ നി​വ​ർ​ത്തി​ച്ച്​ സം​രം​ഭം വി​ജ​യി​ച്ച്​ വ​ലി​യ സ്ഥാ​പ​ന​മാ​യി മാ​റി​ക്ക​ഴി​ഞ്ഞാ​ൽ ​സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാ​കാ​ൻ ഇ​ട​യാ​കും. സ്ഥാ​പ​നം തു​ട​ങ്ങി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജീ​വ​ന​ക്കാ​രു​ടെ സ്വ​ദേ​ശീ​വ​ത്​​ക​ര​ണ​ത്തി​ന്​ വ്യ​ക്​​ത​മാ​യ പ​ദ്ധ​തി​ക​ൾ സം​രം​ഭ​ക​ൻ ആ​സൂ​ത്ര​ണം ചെ​യ്​​ത്​ ന​ട​പ്പാ​ക്ക​ണം. രാ​ജ്യ​ത്തെ ആ​ളു​ക​ൾ​ക്ക്​ വാ​ണി​ജ്യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ​ര​മാ​വ​ധി അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും അ​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ത​ട​സ്സം ഇ​ല്ലാ​താ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യു​മാ​ണ്​ ത​ൽ​ക്ഷ​ണ വി​സ സം​വി​ധാ​ന​ത്തി​​െൻറ പ്ര​ധാ​ന ല​ക്ഷ്യം.

ക​ഴി​ഞ്ഞ ആ​റ്​ മാ​സ​ത്തി​നി​ട​യി​ൽ ആ​രം​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ ത​ൽ​ക്ഷ​ണ​ വി​സ​ക​ൾ ന​ൽ​കു​ക. ന​ൽ​കു​ന്ന വി​സ​ക​ളു​ടെ എ​ണ്ണം സ്​​ഥാ​പ​ന​ത്തി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​നും ഇ​ട​പെ​ടു​ന്ന മേ​ഖ​ല​ക​ൾ​ക്കും അ​നു​സ​രി​ച്ചാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​റ്റ​ഗ​റി​ക​ൾ​ക്ക​നു​സ​രി​ച്ച്​ വ്യ​വ​സ്​​ഥ​ക​ളി​ലും മാ​റ്റ​ങ്ങ​ളു​ണ്ടാ​കും. ആ​ദ്യ കാ​റ്റ​ഗ​റി തെ​ര​​ഞ്ഞെ​ടു​ത്താ​ൻ മി​നി​മം വി​സ​ക​ൾ ഉ​ട​നെ ന​ൽ​കും. ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും കാ​റ്റ​ഗ​റി​ക​ൾ​ക്ക്​ സ്​​ഥാ​പ​ന​ത്തി​നു​​വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളും ആ​ക്​​റ്റി​വി​റ്റി​ക​ളും ഒ​രു​ക്ക​ണം. അ​പ്പോ​ൾ ശ​രാ​ശ​രി വി​സ​ക​ൾ ല​ഭി​ക്കും. പി​ന്നീ​ട​വ​ ശ​രി​യാ​ണോ​യെ​ന്ന്​ പ​രി​ശോ​ധി​ച്ചു​റ​പ്പു​വ​രു​ത്തും. നാ​ലാ​മ​ത്തെ കാ​റ്റ​ഗ​റി​യി​ൽ പ​ര​മാ​വ​ധി വി​സ​ക​ൾ ല​ഭി​ക്കും. ഇ​വ ന​ൽ​കു​ന്ന​തി​നു മു​മ്പ്​ സ്​​ഥാ​പ​ന​വും അ​തി​​െൻറ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യും മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudivisagulf news
News Summary - visa-saudi-gulf news
Next Story