Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘വി​ഷ​ൻ 2030’; ...

‘വി​ഷ​ൻ 2030’; ല​ക്ഷ്യ​ത്തി​ലേ​ക്ക്​ പാ​തി​വ​ഴി പി​ന്നി​​ട്ട്​ സൗ​ദി അ​റേ​ബ്യ

text_fields
bookmark_border
Annual New Champions Meeting of the World Economic Forum in Dalian Faisal bin Fadil Al Ibrahim Zamzari, Saudi Minister of Economic Planning is doing
cancel
camera_alt

ഡാ​ലി​യ​നി​ലെ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​​ന്റെ വാ​ർ​ഷി​ക ന്യൂ ​ചാ​മ്പ്യ​ൻ​സ് മീ​റ്റി​ങ്ങി​ൽ സൗ​ദി സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ദി​ൽ അ​ൽ ഇ​ബ്രാ​ഹിം സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: രാ​ജ്യ​ത്തി​​ന്റെ സ​ർ​വ​തോ​ന്മു​ഖ വി​ക​സ​ന, സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക പ​ദ്ധ​തി​യാ​യ ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സൗ​ദി അ​റേ​ബ്യ പാ​തി​വ​ഴി വി​ജ​യ​ക​ര​മാ​യി പി​ന്നി​ട്ടെ​ന്ന്​​ സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ദി​ൽ അ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. ചൈ​നീ​സ് ന​ഗ​ര​മാ​യ ഡാ​ലി​യ​നി​ൽ ന​ട​ന്ന വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​​ന്റെ വാ​ർ​ഷി​ക ന്യൂ ​ചാ​മ്പ്യ​ൻ​സ് മീ​റ്റി​ങ്ങി​ൽ ‘ഭാ​വി​യി​ലെ വ​ള​ർ​ച്ച​യി​ൽ നി​ന്ന് ഞ​ങ്ങ​ൾ എ​ന്താ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്’ എ​ന്ന ഡ​യ​ലോ​ഗ് സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഏ​ഴ് വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച​താ​ണ്​ ഈ ​യാ​ത്ര. അ​ത്​ അ​നു​സ്യൂ​തം തു​ട​രും. ഈ ​സ​മ​യ​ത്ത് നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​യി. ഞ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന​ക​ളു​ണ്ട്. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​​ന്റെ വേ​ഗ​ത ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും മാ​ന​വ മൂ​ല​ധ​ന വി​ക​സ​ന​ത്തി​ന്റെ ഫ​ല​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക​​യെ​ന്ന​താ​ണ്​ അ​വ. അ​തി​നാ​ൽ സൗ​ദി ഇ​പ്പോ​ൾ പു​തി​യൊ​രു സാ​മ്പ​ത്തി​ക യു​ഗ​ത്തി​​ന്റെ നെ​റു​ക​യി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. വ​രും ദ​ശ​ക​ങ്ങ​ളി​ൽ ഇ​ത് ആ​വേ​ശ​ക​ര​മാ​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

‘വി​ഷ​ൻ 2030’ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം എ​ണ്ണേ​ത​ര പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ രാ​ജ്യം ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച കൈ​വ​രി​ച്ചു. 2022ൽ ​സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ​നി​ര​ക്ക് 8.7 ശ​ത​മാ​നം കൈ​വ​രി​ച്ചു. എ​ണ്ണ​യി​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 5.6 ശ​ത​മാ​നം കൈ​വ​രി​ച്ചു, ഇ​ന്നും എ​ണ്ണ​യി​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച ശ​ക്ത​മാ​യി തു​ട​രു​ന്നു. കാ​ര​ണം എ​ണ്ണ​യി​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യ​ഥാ​ർ​ഥ ജി.​ഡി.​പി​യു​ടെ 51 ശ​ത​മാ​നം വ​രും. രാ​ജ്യ​ത്തി​​ന്റെ എ​ണ്ണ​യി​ത​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​തി​െൻറ എ​ണ്ണ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യേ​ക്കാ​ൾ വ​ലു​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഊ​ർ​ജ സു​ര​ക്ഷ​യി​ലും കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​ത്തി​ലും രാ​ജ്യം ഒ​രു പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. ഏ​റ്റ​വും വൃ​ത്തി​യു​ള്ള ഹൈ​ഡ്രോ​കാ​ർ​ബ​ൺ ഊ​ർ​ജ ഉ​ൽ​പാ​ദ​ക​രി​ൽ സൗ​ദി മു​ൻ​പ​ന്തി​യി​ലാ​ണ്. പു​ന​രു​പ​യോ​ഗ ഊ​ർ​ജ​മേ​ഖ​ല​യി​ലെ മു​ൻ​നി​ര​ക്കാ​രി​ൽ ഉ​ൾ​പ്പെ​ടും. ഹ​രി​ത ഹൈ​ഡ്ര​ജ​ൻ, സൗ​രോ​ർ​ജം, കാ​റ്റ് ഊ​ർ​ജം, മ​റ്റ് സ്രോ​ത​സ്സു​ക​ൾ എ​ന്നി​വ​യെ​യാ​ണ് ഇ​തു​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​വും ന​വീ​ക​ര​ണ​വും സ​മ​ഗ്ര​മാ​യ പ​രി​ഹാ​ര​ങ്ങ​ളും സ്വീ​ക​രി​ച്ചു​കൊ​ണ്ട് ആ​ഗോ​ള സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​വും സം​യോ​ജി​ത​വു​മാ​യ ഒ​രു സ​മീ​പ​നം കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ന് ഇ​ത്ത​രം ചി​ല വെ​ല്ലു​വി​ളി​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നും ല​ഘൂ​ക​രി​ക്കാ​നും ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vision 2030Saudi NewsSaudi Arabia
News Summary - 'Vision 2030'; Saudi Arabia halfway to goal
Next Story