‘വിഷൻ 2030’ ഇരുരാജ്യങ്ങൾക്കും പ്രയോജനകരം -ചൈനീസ് അംബാസഡർ
text_fieldsറിയാദ്: സൗദി അറേബ്യയുടെ വികസന പദ്ധതി ‘വിഷൻ 2030’ ഇരുരാജ്യങ്ങളുടെയും ഉന്നമനത്തിനുള്ള അവസരമായി ചൈന കാണുകയാണെന്ന് അംബാസഡർ ലി ഹുവാക്സിൻ. സൗദി നീതിന്യായ മന്ത്രിയും പരമോന്നത നീതിന്യായ സമിതി അധ്യക്ഷനുമായ വാലിദ് അൽസമാനി നടത്തുന്ന ചൈന സന്ദർശനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായ പുതിയ നീക്കമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. പൗരാവകാശ, വാണിജ്യ കേസുകളിലെ നീതിനിർവഹണത്തിന് പരസ്പര സഹകരണം ആരംഭിക്കുന്നതിനുള്ള കരാറിെൻറ കരട് രേഖ ഇരുപക്ഷവും ചർച്ച ചെയ്തു.
കരാറിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. വിഷൻ 2030െൻറ ഭാഗമാണ് ഇൗ സഹകരണം. കൂടുതൽ രംഗങ്ങളിൽ പങ്കാളികളാകാനും വാണിജ്യ വിനിമയ ബന്ധങ്ങൾ ദൃഢമാകുന്നതിലേക്കുമുള്ള നല്ല ചുവടുവെപ്പായിരിക്കുമിത് ^അംബാസഡർ പറഞ്ഞു. അഴിമതിക്കെതിരെ സൗദി സർക്കാർ സ്വീകരിച്ച ശക്തമായ നിയമ നടപടികൾ വാണിജ്യ, നിക്ഷേപക അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയാണെന്നും ഇതിെൻറ പ്രയോജനം സൗദിയുമായി കൈകോർത്ത ചൈനീസ് കമ്പനികളടക്കമുള്ള എല്ലാ പങ്കാളികൾക്കും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിന്യായ മന്ത്രാലയം വിവിധ പ്രദേശങ്ങളിൽ വാണിജ്യ കോടതികൾ ആരംഭിച്ചത് നിയമവാഴ്ചക്ക് അതിേൻറതായ ഗൗരവം നൽകുന്ന രാജ്യമാണ് സൗദി അറേബ്യ എന്നതിെൻറ സ്പഷ്ടമായ തെളിവാണെന്നും നിക്ഷേപാന്തരീക്ഷം പൂർണ നിയമസംരക്ഷണം ലഭിക്കുമെന്നും നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കുമെന്നും വിദേശ നിക്ഷേപകർക്കും ലോകത്തിനും വ്യക്തമായ സന്ദേശം നൽകുന്നതാണ് നടപടിയെന്നും അംബാസഡർ വ്യക്തമാക്കി. ചൈനയുമായി ഉഭയകക്ഷി വ്യാപാരം 2016ൽ 43 ബില്യൺ ഡോളറായി അഭിവൃദ്ധിപ്പെട്ടു. സാംസ്കാരിക രംഗത്തും സഹകരണം ശക്തമാണ്. 50 സൗദി പുസ്തകങ്ങൾ ചൈനീസ് ഭാഷയിലേക്കും തിരിച്ച് 50 പുസ്തകങ്ങൾ അറബിയിലേക്കും മൊഴിമാറ്റാൻ കരാറായെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.