ദറഇയ ചരിത്രനഗരം സന്ദർശിച്ചു
text_fieldsറിയാദ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ശനിയാഴ്ച രാത്രി ദറഇയ ഗേറ്റ് വികസന അതോറിറ്റി പദ്ധതി മേഖല സന്ദർശിച്ചു. സൗദി അറേബ്യയുടെ പൗരാണിക ഭരണസിരാകേന്ദ്രമായിരുന്ന ദറഇയ ചരിത്രനഗരത്തിന്റെ സംരക്ഷണത്തിന് രൂപവത്കരിച്ച അതോറിറ്റിയാണ് ദറഇയ ഗേറ്റ്. നഗരത്തിൽ പ്രവേശിച്ച മന്ത്രിക്ക് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ ഉപദേശകൻ അബ്ദുല്ല അൽ-ഗാനം പദ്ധതിയെയും ചരിത്രനഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചു. അതിനു ശേഷം ഡോ. എസ്. ജയ്ശങ്കർ അതോറിറ്റി അധികൃതർക്കും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കുമൊപ്പം സൽവ കൊട്ടാരവും ദറഇയ ഗാലറിയും ത്രീഡി മാപ്പിങ് ഷോയും കണ്ടു. മന്ത്രിയെന്ന നിലയിൽ സൗദിയിലെ ആദ്യ ഔദ്യോഗിക പര്യടനത്തിന് തുടക്കമിട്ട് റിയാദിലെത്തിയ ഡോ. എസ്. ജയ്ശങ്കർ ജി.സി.സ ആസ്ഥാനം സന്ദർശിക്കുകയും സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽ-ഹജ്റഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തുടർന്ന് ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള കൂടിയാലോചനകളുടെ യാന്ത്രികഘടന സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.