വിസിറ്റിങ് വിസ തൊഴിൽ വിസയാക്കാനാവില്ല –സൗദി ജവാസത്
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വിസിറ്റിങ് വിസ തൊഴിൽവിസയാക്കി മാറ്റാനാവില്ലെന്ന് അധികൃതർ. വിസ 'ഇഖാമ' (റെസിഡൻറ് പെർമിറ്റ്) മാറ്റാമെന്ന പ്രചാരണം സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) നിഷേധിച്ചു.
വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാൻ സാധിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ വ്യാജ പ്രചാരണം നടത്തിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജവാസത് ഇത്തരത്തിൽ പ്രതികരിച്ചത്.
ഈ വിഷയത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവുമില്ല.
ഔദ്യോഗിക വകുപ്പുകൾ ഒരുക്കിയ സംവിധാനങ്ങൾ അത്തരത്തിൽ ഒരുമാറ്റം അനുവദിക്കുന്നുമില്ല. ഇത്തരത്തിൽ സുപ്രധാനമായ ഏതെങ്കിലും തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ അത് ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ അറിയിക്കുമെന്നും ജവാസത് ഓർമപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.