സൗദിയിൽ 18 വയസിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ സ്ഥിരതാമസ വിസയാക്കാമെന്ന് ജവാസാത്ത്
text_fieldsജിദ്ദ: സൗദിയിൽ സന്ദർശക വിസയിൽ കഴിയുന്ന 18 വയസിന് താഴെയുള്ള കുട്ടികളുടെ വിസ സ്ഥിരതാമസ (റസിഡന്റ്) വിസ ആക്കിമാറ്റാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു. സൗദി പ്രാദേശിക പത്രം 'ഉക്കാസ്' ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇങ്ങിനെ വിസ മാറ്റുന്നതിന് കുട്ടികളുടെ രക്ഷിതാക്കൾ സ്ഥിരമായി സൗദിയിൽ താമസിക്കുന്നവരാകണമെന്ന് നിബന്ധന ഉണ്ട്. ഇതിനെക്കുറിച്ച കൂടുതൽ വിശദാശംങ്ങൾ പുറത്തു വന്നിട്ടില്ല.
സന്ദർശക വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് (ഇഖാമ) കാലാവധി ഉണ്ടാവണമെന്ന് നിർബന്ധമില്ല. കുടുംബ സന്ദർശക വിസ പരമാവധി ആറു മാസം വരെ മാത്രമേ പുതുക്കിനൽകുകയുള്ളൂ. സന്ദർശക വിസ പുതുക്കുന്നത് വൈകിയാൽ പിഴ ഈടാക്കുമെന്നും വിസ കാലാവധി കഴിഞ്ഞു മൂന്ന് ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ പിഴ ഈടാക്കൂവെന്നും ജവാസാത്ത് അറിയിച്ചു. സന്ദർശക വിസയുടെ അപേക്ഷകളിൽ അംഗീകാരം നൽകുന്നതും വിസ ഇഷ്യൂ ചെയ്യുന്നതിനുമുള്ള അധികാരം ജവാസാത്തിനല്ലെന്നും അതുസംബന്ധിച്ച വിവരങ്ങൾക്കായി സൗദി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും ജവാസാത്ത് അറിയിച്ചതായി പത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.