ത്വാഇഫ് റോസാപ്പൂ മേള കാണാൻ സന്ദർശക പ്രവാഹം
text_fieldsത്വാഇഫ്: ത്വാഇഫ് റോസാപ്പൂ മേള കാണാൻ സന്ദർശക പ്രവാഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് അൽറുദഫ് പാർക്കിലൊരുക്കിയ മേള കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. മേള തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടതോടെ ആയിരങ്ങളാണ് ത്വാഇഫിലെത്തിയത്. വ്യാഴാഴ്ച മാത്രം 75,000 സന്ദർശകരെത്തിയതായാണ് റിപ്പോർട്ട്.
ത്വാഇഫ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയമാണ് റോസാപ്പൂമേള സംഘടിപ്പിച്ചിരിക്കുന്നത്. കുതിര പരേഡ് അടക്കം വിവിധ കലാവിനോദപരിപാടികൾ, പ്രദർശനങ്ങൾ, റോസാപ്പൂ പരവതാനി എന്നിവക്ക് പുറമെ റോസാപ്പൂ ഉൽപന്നങ്ങളുടെയും അവ വേർതിരിച്ചെടുക്കുന്നതിന്റെയും വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന സ്റ്റാളുകൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ഫോട്ടോയെടുക്കാനുള്ള പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.