മുംബൈ-ജിദ്ദ നോണ്‍ സ്റ്റോപ്പ് 'വിസ്താര' സർവിസിന് തുടക്കം; ഷെഡ്യൂള്‍ അറിയാം
text_fieldsറിയാദ്: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ 'വിസ്താര' ജിദ്ദക്കും മുംബൈക്കുമിടയിൽ നോൺ സ്റ്റോപ്പ് വിമാന സർവിസ് ആരംഭിച്ചു. ഉദ്ഘാടന വിമാനം ചൊവ്വാഴ്ച വൈകീട്ട് 6.05ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് രാത്രി 8.50ന് ജിദ്ദയില്‍ ഇറങ്ങി. എയര്‍ബസ് എ320 നിയോ വിമാനമാണ് സർവിസ് നടത്തുന്നത്. ഇരു നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് സർവിസാണ് നടത്തുന്നത്.
മുംബൈ-ജിദ്ദ വിമാന ഷെഡ്യൂള്‍
മുംബൈ - ജിദ്ദ: ചൊവ്വ, വ്യാഴം, ശനി (വൈകീട്ട് 6.05, രാത്രി 8.50)ജിദ്ദ - മുംബൈ: ചൊവ്വ, വ്യാഴം, ശനി (രാത്രി 9.50, രാവിലെ 5.30)
ജിദ്ദയിലേക്ക് സർവിസ് ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. 'ഞങ്ങളുടെ വളരുന്ന അന്താരാഷ്ട്ര ശൃംഖലയിലേക്ക് സൗദിയെ ചേര്‍ക്കാന്‍ സാധിച്ചതിൽ സന്തോഷമുണ്ട്. സൗദി അറേബ്യയിലെ ഭാവി പദ്ധതികളുടെ ബാഹുല്യം, ഇന്ത്യയുമായുള്ള ശക്തമായ വ്യാപാര ബന്ധങ്ങള്‍, ഇന്ത്യന്‍ പ്രവാസികളുടെ വമ്പിച്ച സാന്നിധ്യം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ട്രാഫിക്കാണുള്ളത്. ഈ റൂട്ടില്‍ വിസ്താരയെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായതില്‍ യാത്രക്കാര്‍ ഞങ്ങളെ അഭിനന്ദിക്കുമെന്ന് ഉറപ്പുണ്ട്' - അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് വർഷം മുമ്പാണ് വിസ്താര കമ്പനി പ്രവർത്തനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.