‘വൈറ്റൽ വൈബ് ഫെസ്റ്റ്’ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
text_fieldsഷിം സിഗ്നേച്ചർ ഫിറ്റ്നസ് സ്റ്റുഡിയോ ‘വൈറ്റൽ വൈബ് ഫെസ്റ്റി’ൽനിന്ന്
റിയാദ്: മനസ്സിനെയും ചിന്തയെയും പ്രവർത്തനങ്ങളേയുമെല്ലാം നിയന്ത്രിക്കുന്നതും നിലനിർത്തുന്നതും ആരോഗ്യമാണെന്ന അടിസ്ഥാന തത്ത്വം മുൻ നിർത്തിയും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുന്നതിനും ലഹരിക്ക് അടിമപ്പെട്ട നമ്മുടെ തലമുറയുടെ അതിജീവനത്തിലെത്തിക്കുന്നതിനും ലക്ഷ്യംവെച്ച് ഷിം സിഗനേച്ചർ ഫിറ്റ്നസ് സ്റ്റുഡിയോയുടെ ആഭിമുഖ്യത്തില്‍ റിയാദിൽ ആദ്യമായി നടത്തിയ ‘വൈറ്റൽ വൈബ് ഫെസ്റ്റ്’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആരോഗ്യ സംരക്ഷണ ബോധവത്കരണ ക്ലാസും പരിശീലകൻ സനത് സുന്ദറിന്റെ നേതൃത്വത്തിൽ തത്സമയ പരിശീലന പരിപാടിയും ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു. റിയാദ് മലസിലെ ഡൂൺസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ ഷിം സിഗ്നേച്ചർ ഡയറക്ടർ ഷിംന ജോസഫ് അധ്യക്ഷതവഹിച്ചു.
സൗദി ദേശീയ ബോഡി ബിൽഡിങ്ങ് ടീം പരിശീലകനായ ഇമാദ് മുഹമ്മദ്, ഷെഫ് സഞ്ജയ് താക്കൂർ, റിട്ടയേർഡ് കേരള പൊലീസ് സബ് ഇൻസ്പെക്ടറും എഴുത്തുകാരനുമായ എം.പി. മുഹമ്മദ് റാഫി, കിങ് സഊദ് മെഡിക്കൽ സിറ്റി ക്രിറ്റിക്കൽ കെയർ മെഡിസിൻ അസിസ്റ്റന്റ് കൺസൽട്ടന്റ് ഡോ. അസ്ലം അബൂബക്കർ കടമ്പോട്ട്, ഇമാം അബ്ദുറഹ്മാൻ അൽ ഫൈസൽ ഹോസ്പിറ്റൽ ക്രിറ്റിക്കൽ റാസ്പിറേറ്ററി കെയർ ഡയറക്ടർ ഡോ. ഷഹസാദ് അഹമ്മദ് മുംതാസ്, സ്പോർട്സ് ന്യൂട്രീഷണിസ്റ്റ് സ്മിത രമേഷ്, മാധ്യമ പ്രവർത്തകൻ സുലൈമാൻ ഊരകം, ഡൂൺസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. സജിൻ നിഷാൻ അവതാരകനായിരുന്നു.
വൈദേഹി നൃത്ത കലാവിദ്യാലയം, നൂപുര ഡാൻസ് അക്കാദമി, ഗോൾഡൻസ് സ്പാരോ ഡാൻസ് ഗ്രൂപ്, ഷിം സിഗ്നേച്ചർ ഡാൻസ് ഗ്രൂപ്പിന്റെ സുംബാ ഡാൻസും അരങ്ങേറി. കുഞ്ഞു മുഹമ്മദ്, അഭിനന്ദ ബാബു, ജസ്മി ജോമി, ധന്യ എന്നിവർ ആലപിച്ച ഗാനസന്ധ്യയും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
ഷിം സിഗ്നേച്ചർ അസിസ്റ്റന്റ് ഡയറക്ടര്‍ ദിവ്യ ഭാസ്കർ സ്വാഗതവും ശ്രേയ വിനീത് നന്ദിയും പറഞ്ഞു. നൗഷാദ് ആലുവ, നിസാർ പള്ളിക്കശേരി, ഷൈജു പച്ച, അഷ്റഫ് പാലക്കാട്, ജോസ് കടമ്പനാട്, ഹാരിസ് ചോല, ലുബൈബ്, നാസർ, അഞ്ജു അനിയൻ, സുബി സജിൻ, റിസ്വാന, അനസ് വള്ളികുന്നം, അൻവർ, റജീസ്, എൽദോ ജോർജ്, ശ്രേയ വിനീത്, ജസ്ലി ജോസ്, സൗമ്യ തോമസ്, ഷിംന, അഞ്ജന, സൗമ്യ സാമൂവൽ, മിനി ഹെന്ററി, ബീന ഷാജി, ജിൻസ് പൗലോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.