വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം -ഒ.ഐ.സി.സി
text_fieldsഅൽ അഹ്സ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വികസന സങ്കൽപത്തിലെ ദീർഘവീക്ഷണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മകുടോദാഹരണമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് ഒ.ഐ.സി.സി അൽ അഹ്സ ഏരിയകമ്മിറ്റി അഭിപ്രായപ്പെട്ടു.
2011, 2016 കാലയളവിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ തുടക്കം കുറിച്ച പദ്ധതിയുടെ പൂർത്തീകരണം ഇന്ന് നടപ്പാക്കപ്പെടുമ്പോൾ ഇന്നത്തെ പ്രതിപക്ഷ നേതാവിനെയോ യു.ഡി.എഫ് പ്രതിനിധികളെയോ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാതെ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്ന ഇടതുപക്ഷ സർക്കാർ കാണിക്കുന്നത് പൊറാട്ട് നാടകമാണെന്ന് അൽ അഹ്സ ഒ.ഐ.സി.സി ആരോപിച്ചു.
ഉമ്മൻ ചാണ്ടിയുടെ കേരള വികസന സങ്കൽപത്തിന് ഒരു പുതിയ ഏട് കൂടി എഴുതിച്ചേർക്കുമ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഉമ്മൻ ചാണ്ടി അന്താരാഷ്ട്ര തുറമുഖം എന്ന് നാമകരണം ചെയ്യണമെന്ന് ആക്ടിങ് പ്രസിഡൻറ് അർശദ് ദേശമംഗലം, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ എന്നിവർ വാർത്തക്കുറിപ്പിലൂടെ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.