അടിയന്തിര സാഹചര്യങ്ങളിൽ മൊബൈലിൽ ശബ്ദ സന്ദേശങ്ങളും അലേർട്ടുകളും നൽകൽ; മക്ക പ്രവിശ്യയിലെ പരീക്ഷണം ഇന്ന് രണ്ട് മണിക്ക്
text_fieldsജിദ്ദ: അടിയന്തിര സാഹചര്യങ്ങളിൽ സെല്ലുലാർ പ്രക്ഷേപണം വഴി മൊബൈലിലേക്ക് ശബ്ദ സന്ദേശങ്ങളും അലേർട്ടുകളും അയക്കുന്ന സംവിധാനം രാജ്യത്ത് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സന്ദേശങ്ങൾ സൗദിയിൽ ആരംഭിച്ചു.
കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷന്റെ (സി.ഐ.ടി.സി) സഹകരണത്തോടെ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നടത്തുന്ന ശബ്ദ പരീക്ഷണം ഏപ്രിൽ 10, 11, 12 ശനി,ഞായർ, തിങ്കൾ ഉച്ചക്ക് രണ്ട് മണിക്കാണ് ആരംഭിക്കുക. ശനിയാഴ്ച റിയാദ് മേഖലയിൽ പരീക്ഷണം പൂർത്തിയാക്കി. ഞായറാഴ്ച മക്ക മേഖലയിലും തിങ്കളാഴ്ച കിഴക്കൻ മേഖലയിലും പരീക്ഷണം ആരംഭിക്കും.
ഇതുസംബന്ധിച്ച സന്ദേശം രാജ്യത്തെ മുഴുവൻ മൊബൈൽ ഉപഭോക്താക്കൾക്കും എസ്.എം.എസ് സന്ദേശമായി സിവിൽ ഡിഫൻസ് അയക്കുന്നുണ്ട്. ഇന്നും നാളെയുമായി ഉച്ചക്ക് രണ്ട് മണിക്ക് മൊബൈലിൽ അസാധാരണമായ ശബ്ദ സന്ദേശം ലഭിക്കുകയാണെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും അത് പരീക്ഷണം മാത്രമാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.