സന്നദ്ധ സേവകരെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു
text_fieldsമദീന: ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് കൺവെൻഷനും ജീവകാരുണ്യ, സാമൂഹിക സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സേവകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് വെളിമുക്ക് അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തും മറ്റും ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച സന്നദ്ധ സേവകർക്ക് അനുമോദന ഫലകവും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
പുതുതായി ഇന്ത്യൻ സോഷ്യൽ ഫോറത്തിൽ അംഗത്വമെടുത്ത വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഭാരവാഹികൾ ഹാരമണിയിച്ചു സ്വീകരിച്ചു. കർണാടക തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരവിതരണവും നടന്നു. റഷീദ് വരവൂർ സ്വാഗതവും അബ്ദുൽ റസാഖ് നഹ്ദി നന്ദിയും പറഞ്ഞു. അബ്ദുൽ അസീസ് കുന്നുംപുറം, അക്ബർ പൊന്നാനി, അബ്ദുൽ അസീസ് മംഗളൂരു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.